അയർലണ്ടിനെ പെനാൾട്ടി ഷൂട്ടൗട്ടിൽ വീഴ്ത്തി ഹോളണ്ട് യൂറോകപ്പ് സെമിയിൽ

- Advertisement -

അണ്ടർ 17 യൂറോ കപ്പ് സെമി ഫൈനൽ ഉറപ്പിച്ച് ഹോളണ്ട്. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ അയർലണ്ടിനെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ കീഴ്പ്പെടുത്തിയാണ് ഹോളണ്ട് സെമി ഉറപ്പിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഹോളണ്ടിനായി ലിയാം വാൻ ഗെൽദറനും, അയർലണ്ടിനായി ട്രോയ് പാരറ്റുമാണ് സ്കോർ ചെയ്തത്. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഹോളണ്ടിന്റെ വിജയം.

സെമി ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് ഹോളണ്ട് നേരിടുക

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement