Picsart 24 01 19 19 21 24 232

ഏഷ്യൻ കപ്പ്; ജപ്പാനെ ഞെട്ടിച്ച് ഇറാഖ്

ദോഹയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ജപ്പാനെ ഞെട്ടിച്ച് ഇറാഖ്. ടൂർണ്ണമെൻറ് ഫേവറിറ്റുകളായ ജപ്പാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറാഖ് തോൽപ്പിച്ചത്. ജപ്പാൻ ഫിഫ റാങ്കിൽ ഇറാഖിനെക്കാൾ ഏറെ മുന്നിലുള്ള ടീമാണ്. അയ്മൻ ഹസനാണ് അഞ്ചാം മിനിട്ടിൽ ഇറാഖിന് ലീഡ് നൽകിയത്. 45ആം മിനിറ്റിൽ വീണ്ടും അയ്മൻ തന്നെ ഇറാഖിന്റെ ലീഡ് ഇരട്ടിയാക്കി. ഇതോടെ അവർ ആദ്യ പകുതി 2-0ന് അവസാനിപ്പിച്ചു.

ജപ്പാൻ കളിയിലേക്ക് തിരിച്ചുവരാൻ ഏറെ ശ്രമിച്ചു എങ്കിലും സാധിച്ചില്ല. മത്സരത്തിന് അവസാന നിമിഷങ്ങളിൽ ലിവർപൂൾ താരം എൻഡോ ആണ് ജപ്പാനായി ഒരു ഗോൾ നേടിയത്. പക്ഷേ ഈ ഗോൾ ആശ്വാസമായി മാത്രം മാറി. രണ്ടു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ഇറാക്ക് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് ഒന്നാമത് നിൽക്കുകയാണ് ജപ്പാൻ മൂന്ന് പോയിന്റുമായി രണ്ടാമത് നിൽക്കുന്നു‌‌.

Exit mobile version