Site icon Fanport

സ്ത്രീകൾ വിലക്കില്ലാതെ സ്റ്റേഡിയത്തിൽ, ഇറാന് 14 ഗോൾ വിജയം!!

നീണ്ട കാലത്തിന് ശേഷം ഫുട്ബോൾ കാണാൻ സ്ത്രീകൾക്ക് അനുവാദം ലഭിച്ച മത്സരത്തിൽ ഇറാന് വൻ വിജയം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ന് ടെഹ്റാനിൽ വെച്ച് കമ്പോഡിയയെ നേരിട്ട ഇറാൻ 14 ഗോളുകളാണ് അടിച്ച് കൂട്ടിയത്. എതിരില്ലാത്ത 14 ഗോളുകളുടെ വിജയം ഇറാൻ സ്വന്തമാക്കി. കമ്പോഡിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്.

സ്ത്രീകൾക്ക് ഫുട്ബോൾ ഗ്യാലറിയിൽ ചെന്ന് കാണാൻ വിലക്ക് ഉണ്ടായിരുന്ന ഇറാനിൽ ഇതിനെതിരെ നീണ്ട പോരാട്ടങ്ങൾ നടന്നിരുന്നു. അതിനവസാനമാണ് ഇങ്ങനെ ഒരു മത്സരം കാണാൻ സ്ത്രീകൾക്ക് അനുവാദം ലഭിച്ചത്. 3500ൽ അധികം സ്ത്രീകൾ ഇന്ന് ഗ്യാലറിയിൽ ഉണ്ടായിരുന്നു. ഇറാനു വേണ്ടി ഇന്ന് അസ്മൗൻ, അനസാരിഫർദ് എന്നിവർ ഹാട്രിക്ക് ഗോളുകൾ നേടി. അൻസാരിഫർദ് നാലു ഗോളുകളാണ് നേടിയത്.

Exit mobile version