ഓസ്ട്രിയക്കെതിരെ റുയിസും ന്യൂയറും ജർമ്മനിക്ക് വേണ്ടി ഇറങ്ങും

ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ മാർക്കോ റുയിസും മാനുവൽ ന്യൂയറും ഇറങ്ങും. നീണ്ട എട്ടു മാസങ്ങളായി പരിക്കിന്റെ പിടിയിലായ നൂയറിന്റെ ആദ്യ മത്സരമാകും ഇത്. ദിവസങ്ങൾക്ക് മുൻപ് ഇരുപത്തിയൊമ്പതാം ജന്മദിനം ആഘോഷിച്ച മാർക്കോ റൂയിസിന് 795 ദിവസങ്ങൾക്ക് ശേഷം ജർമ്മൻ ദേശീയ ടീമിലേക്കുള്ള തിരിച്ചു വരവാണ്. ലോകകപ്പിനായുള്ള ടീമിൽ ആദ്യ പരിഗണന ന്യൂയറിനാണെന്ന് ജർമ്മൻ കോച്ച് ജോവാക്കിം ലോ ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും ബാഴ്‌സയുടെ ടെർ സ്റ്റെയ്ഗന്റെ പ്രകടനം കടില്ലെന്നു നടിക്കാൻ കോച്ചിനാവില്ല. ലെറോയ് സെയിൻ,ജൂലിയൻ ഡ്രാക്സ്ലെർ എന്നിവരാണ് റീയൂസിനോടൊപ്പം ജർമ്മൻ ടീമിൽ ഇടംനേടാൻ ശ്രമിക്കുന്നത്.

കഴിഞ്ഞ നാല്‌ മത്സരങ്ങളിലും ജർമ്മനിക്ക് വിജയം നേടാൻ കഴിഞ്ഞിട്ടില്ല. യൂറോ 2004 ൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായതിന് ശേഷം ഇത്രയും മോശം ഫോമിൽ ജർമ്മൻ ടീം ഉണ്ടായിരുന്നിട്ടില്ല. ലോകകപ്പിനായി 12 ദിവസം ബാക്കി നിൽക്കെ ന്യൂയറും ജെറോം ബോട്ടെങ്ങും കായിക ക്ഷമത പൂർണമായും വീണ്ടെടുത്തെന്ന വാർത്തകൾ വരാത്തത് ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ബോട്ടെങ്ങും ഹമ്മെൽസും മുള്ളറും കളത്തിൽ ഇറങ്ങില്ല. ഡോർട്ട്മുണ്ടിനായുള്ള കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ഏഴു ഗോളുകൾ നേടിയ മാർകോ റൂയിസിനും കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ റയലിനെതിരായ മത്സരത്തിൽ പരിക്ക് പറ്റി സീസൺ മുഴുവൻ പുറത്തിരുന്ന നുയറിനും മികച്ച പ്രകടനം കാഴ്ച വെക്കണ്ടത് ആവശ്യമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോകകപ്പിന് മുൻപ് തന്റെ ഭാവി തീരുമാനിക്കുമെന്ന് പറഞ്ഞ് ഗ്രീസ്മാൻ
Next articleആശ്വസിക്കാം, ഫെർഗുസൺ ആശുപത്രി വിട്ടു