വിൽഷെറിന് വീണ്ടും പരിക്ക്, ഹോളണ്ടിനെതിരെ ഇറങ്ങില്ല

ആഴ്സണൽ താരം ജാക്ക് വിൽഷെറിന് വീണ്ടും പരിക്ക്. ഇന്ന് നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് നെതർലന്റ്സ് പോരാട്ടത്തിൽ പരിക്ക് കാരണം വിൽഷെർ ഇറങ്ങില്ല എന്ന് ഉറപ്പായി. മുട്ടിനാണ് വിൽഷെറിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നതുകൊണ്ട് തന്നെ ചൊവ്വാഴ്ച ഇറ്റലിക്കെതിരായ മത്സരത്തിന് വിൽഷെർ തിരിച്ചെത്തും എന്നാണ് കരുതുന്നത്.

ഇന്ന് നെതർലാന്റ്സിനെതിരായ മത്സരത്തിൽ ലിവർപൂൾ താരം ഹെൻഡേഴ്സണാകും ഇംഗ്ലണ്ടിനെ നയിക്കുക. ഇന്ന് രാത്രി 1.15നാണ് ഇംഗ്ലണ്ട് നെതർലാന്റ്സ് പോരാട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈഡന്‍ പാര്‍ക്ക്: രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു
Next article311 റണ്‍സിനു ഓള്‍ഔട്ട് ആയി ദക്ഷിണാഫ്രിക്ക