അവസാന നിമിഷത്തെ സമനില ഗോളിൽ കോസ്റ്റാറിക്കക്ക് റഷ്യൻ ടിക്കറ്റ്

- Advertisement -

95ആം മിനിറ്റിൽ പിറന്ന ഗോളിൽ ഹോണ്ടുറാസിനെ സമനിലയിൽ കുരുക്കി കോസ്റ്റാറിക്ക റഷ്യയിലേക്ക് ടിക്കറ്റ് നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് കോസ്റ്റാറിക്ക ലോകക്കപ്പ് യോഗ്യത നേടിയത്. ഇത് അഞ്ചാം തവണയാണ് ഈ CONCACAF ടീം ലോകക്കപ്പിനു യോഗ്യത നേടുന്നത്.

66ആം മിനിറ്റിൽ എഡി ഹെർണാണ്ടസ് നേടിയ ഹെഡർ ഗോളിൽ ഹോണ്ടുറാസ് ആണ് ആദ്യം മുന്നിൽ എത്തിയത്. പക്ഷെ മത്സരത്തിന്റെ അവസാന നിമിഷം കെൻഡാൽ വാട്സൺ നേടിയ സമനില ഗോൾ കോസ്റ്റാറിക്കക്ക് റഷ്യയിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. വിജയത്തോടെ മെക്സിക്കോക്ക് പുറകിൽ രണ്ടാമതായി ടേബിളിൽ ഫിനിഷ് ചെയ്യാൻ കോസ്റ്റാറിക്കക്ക് കഴിയും, ഒരു മത്സരം ബാക്കി നിൽക്കെ അമേരിക്കയാണ് ഗ്രൂപ്പിൽ മൂന്നാമത്. പനാമായാണ് നാല്മാത്. മൂന്നു ടീമുകൾക്കാണ് CONCACAFൽ നിന്നും നേരിട്ട് യോഗ്യത നേടാൻ കഴിയുക, നാലാമത് എത്തുന്ന ടീം പ്ളേ ഓഫിനും യോഗ്യത നേടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement