
ബെൽജിയത്തിന്റെ പ്രതിരോധ നിര താരം യാൻ വെർട്ടോങ്ങന്‍ ചരിത്ര നേട്ടം. ബെൽജിയം ദേശീയ ടീമിന് വേണ്ടി ആദ്യമായി 100 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമായി മാറിയിരിക്കുകയാണ് ഈ സ്പർസ് താരം.
ഇന്നലെ നടന്ന പോർട്ടുഗലിനെതിരായ സൗഹൃദ മത്സരത്തിൽ ആണ് വെർട്ടോങ്ങൻ നൂറ് മത്സരങ്ങൾ പൂർത്തിയാക്കിയത്. ഇന്നലെ ബെല്‍ജിയത്തിനു വേണ്ടി ആദ്യ ഇലവനിൽ ഇടം നേടിയ വെർട്ടോങ്ങൻ പോർചുഗലിനെതിരെ ഗോൾ രഹിത സമനില നേടാൻ ബെൽജിയത്തിനെ സഹായിച്ചിരുന്നു.
2007ൽ ആണ് യാൻ വെർട്ടോങ്ങൻ ബെല്‍ജിയത്തിനായി അരങ്ങേറിയത്. 2010, 2014 ലോകക്കപ്പിൽ ബെല്‍ജിയത്തിനു വേണ്ടി കളിച്ച വെർട്ടോങ്ങന്റെ മൂന്നാമത്തെ ലോകക്കപ്പാണിത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial