
VAR രക്ഷകനായി അവതരിച്ച മത്സരത്തിൽ ഇംഗ്ലണ്ടിനെ ഇറ്റലി സമനിലയിൽ പിടിച്ചു. 87ആം മിനുട്ടിൽ പെനാൾട്ടി നൽകി കൊണ്ടാണ് വീഡിയോ അസിസ്റ്റന്റ് ഇറ്റലിയുടെ രക്ഷയ്ക്കെത്തിയത്. ഒരു ഗോളിന് ഇംഗ്ലണ്ട് മുന്നിട്ടു നിൽക്കുമ്പോൾ ഇംഗ്ലണ്ട് ബോക്സിൽ ചെയ്ത ഫൗൾ റഫറി കണ്ടില്ല എങ്കിലും മത്സരം നിർത്തി വി എ ആർ നോക്കിയപ്പോൾ ഫൗൾ ശ്രദ്ധയിൽ പെടുകയും പെനാൾട്ടി വിളിക്കുകയുമായിരുന്നു.
ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച നാപോളി താരം ലൊറെൻസോ ഇൻസൈനി ഇറ്റലിയെ ഒപ്പമെത്തിച്ചു. നേരത്തെ ആദ്യ പകുതിയിൽ വാർഡിയുടെ ഗോളിലാണ് ഇംഗ്ലണ്ട് ലീഡെടുത്തത്. ലിംഗാർഡായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ ഒരുക്കിയത്.
,
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial