32 വർഷങ്ങൾക്ക് ശേഷം യു.എസ്.എ ഇല്ലാത്ത ലോകകപ്പ് !

- Advertisement -

ട്രിനിഡാഡ് ആൻഡ് ടോബാഗോക്കെതിരെ ഞെട്ടിപ്പിക്കുന്ന തോൽവിയേറ്റുവാങ്ങിയ യു.എസ്.എ റഷ്യയിൽ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത നേടാതെ പുറത്തായി.  ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യു.എസ്.എ തോറ്റത്. 1986ന് ശേഷം ആദ്യമായാണ് യു.എസ്.എ ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്താവുന്നത്.

കളിയുടെ 17മത്തെ മിനുറ്റിൽ തന്നെ ഒമർ ഗോൺസാലസിന്റെ ഓൺ ഗോളിൽ അമേരിക്ക പിറകിലായി. തുടർന്ന്  37ആം മിനുറ്റിൽ ആൽവിൻ ജോൺസിലൂടെ ട്രിനിഡാഡ് ലീഡ് ഇരട്ടിയാക്കി മത്സരത്തിൽ മേധാവിത്വം ഉറപ്പിച്ചു. 47ആം മിനുറ്റിൽ ക്രിസ്ത്യൻ പുലിസിച്ചിലൂടെ യു.എസ്.എ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ച് വരാൻ ശ്രമിച്ചെങ്കിലും നിർണായകമായ രണ്ടാമത്തെ ഗോൾ നേടാൻ യു.എസ്.എക്കയില്ല.

മികച്ച ഗോൾ ഡിഫറൻസ് ഉണ്ടായിരുന്നു യു.എസ്.എക്ക് അവസാന മത്സരത്തിൽ ഒരു സമനില മാത്രം മതിയായിരുന്നു റഷ്യയിലേക്ക് ടിക്കറ്റ് ലഭിക്കാൻ. കൂടാതെ മറ്റ് മത്സര ഫലങ്ങൾ കൂടി യു.എസ്.എക്ക് എതിരായതോടെ അവർ ലോകകപ്പ് യോഗ്യത നേടാതെ പുറത്താവുകയായിരുന്നു.  ഹോണ്ടുറാസ് മെക്സിക്കോയെ 3 -2 ന് തോൽപ്പിച്ചതും 88ആം മിനുറ്റിൽ നേടിയ ഗോളിൽ പനാമ കോസ്റ്റാറിക്കയെ തോൽപിച്ചതും യു.എസ്.എക്ക് റഷ്യയിലേക്കുള്ള ടിക്കറ്റ് നിഷേധിക്കുക്കയായിരുന്നു.

മൂന്നാം സ്ഥാനം നേടി പനാമ റഷ്യയിലേക്ക് നേരിട്ട് യോഗ്യത നേടിയപ്പോൾ ഹോണ്ടുറാസ് ഓസ്ട്രേലിയയുമായി പ്ലേ ഓഫ് മത്സരത്തിന് യോഗ്യത നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement