വെയിൽസിനെ തോൽപ്പിച്ച് ഉറുഗ്വേയ്ക്ക് ചൈനാ കപ്പ്

ചൈനാ കപ്പ് ഉറുഗ്വേ സ്വന്തമാക്കി. ഇന്ന് നടന്ന വാശിയേറിയ ഫൈനലിൽ ഒരൊറ്റ ഗോളിനാണ് വെയിൽസിനെ ഉറുഗ്വേ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കവാനി നേടിയ ഗോളാണ് വിജയ ഗോളായി മാറിയത്. ആദ്യ ടൂർണമെന്റിൽ തന്നെ വെയിൽസിനെ കിരീട നേട്ടത്തിൽ എത്തിക്കാം എന്ന പുതിയ മാനേജർ റയാൻ ഗിഗ്സിന്റെ ആഗ്രഹത്തിനാണ് കവാനിയുടെ ഗോൾ അവസാനമിട്ടത്.

ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചായിരുന്നു ഉറുഗ്വേ ഫൈനലിലേക്ക് എത്തിയത്. ടൂർണമെന്റിൽ രണ്ട് മത്സരങ്ങളിൽ നിന്നായി രണ്ടു ഗോളുകൾ നേടുയ കവാനിയെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിന്‍ഡീസിനെതിരെയുള്ള പാക് ടീം പ്രഖ്യാപിച്ചു, കന്നിക്കാരനായി ഷഹീന്‍ അഫ്രീദി
Next articleതായ്ലാന്റിനെ തകർത്ത് ഓസ്ട്രേലിയ