ഇനി സൗഹൃദ മത്സരങ്ങളില്ല, പകരം രാജ്യങ്ങൾ തമ്മിൽ ലീഗ് പോരാട്ടം

- Advertisement -

 

യൂറോപ്പിൽ രാജ്യൾ തമ്മിലുള്ള സൗഹൃദ മത്സരങ്ങൾ ഇനി ഉണ്ടാവില്ല. രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ലീഗ് പോരാട്ടങ്ങളാക്കി നാഷൺസ് ലീഗ് തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് യുവേഫ. അടുത്ത വർഷം സെപ്റ്റംബർ മുതൽ ഈ ലീഗ് നിലവിൽ വരും.  ഗ്രൂപ്പുകളിലായി 55 രാജ്യങ്ങൾ നാഷൺസ് ലീഗിൽ പങ്കെടുക്കും. റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ നാലു ഗ്രൂപ്പുകളായി തിരിച്ചാണ് ലീഗ് നടക്കുക.

ഒരോ ഗ്രൂപ്പും ഒരോ ലീഗായാകും പ്രവർത്തിക്കുക. ഹോം ആൻഡ് എവേ ഫോർമാറ്റിൽ ആകും മത്സരം. ലീഗുകളിൽ പ്രൊമോഷനും റിലഗേഷനും ഒരോ വർഷവും ഉണ്ടാകും. യൂറോ കപ്പിനുള്ള യോഗ്യതയും ഈ നാഷൺസ് ലീഗ് പ്ലേ ഓഫ് വഴി നേടാം. അടുത്ത വർഷം സെപ്റ്റംബറിൽ ആരംഭിക്കുന്ന ലീഗ് 2019 നവംബർ വരെ‌ നീണ്ടു നിക്കും.

എ, ബി് സി, ഡി എന്നിങ്ങനെ നാലു ലീഗുകളാണ് ഉണ്ടാവുക. പ്രമുഖ രാജ്യങ്ങളായ ജർമ്മനി, സ്പെയിൻ,  പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയവരെല്ലാം ലീഗ് എയിലാണ് ഉള്ളത്. ജനുവരിയിൽ ലീഗിന്റെ ഡ്രോ നടക്കും എന്ന് യുവേഫ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യാന്തര മത്സരങ്ങളുടെ ആവേശം കൂട്ടാനാണ് ഇങ്ങനെയൊരു ലീഗ് കൌണ്ട് വരുന്നത്.

ലീഗും ടീമുകളും;

League A Germany, Portugal, Belgium, Spain, France, England, Switzerland, Italy, Poland, Iceland, Croatia, Holland.

League B Austria, Wales, Russia, Slovakia, Sweden, Ukraine, Republic of Ireland, Bosnia-Herzegovina, Northern Ireland, Denmark, Czech Republic, Turkey.

League C Hungary, Romania, Scotland, Slovenia, Greece, Serbia, Albania, Norway, Montenegro, Israel, Bulgaria, Finland, Cyprus, Estonia, Lithuania.

League D Azerbaijan, Macedonia, Belarus, Georgia, Armenia, Latvia, Faroe Islands, Luxembourg, Kazakhstan, Moldova, Liechtenstein, Malta, Andorra, Kosovo, San Marino, Gibraltar.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement