ലോകകപ്പ് യോഗ്യത; സൂപ്പർ ഗോളുകളോടെ സൗദിയെ വീഴ്ത്തി യു എ ഇ

- Advertisement -

സൗദി അറേബ്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയും അതേസമയം യു എ ഇ സ്വപനങ്ങൾ തിരിച്ചുകൊണ്ടു വരികയും ചെയ്ത ഫലമാണ് ഇന്നലെ യു എ ഇയിൽ ഉണ്ടായത്. യോഗ്യത മത്സരത്തിലെ തങ്ങളുടെ ഒമ്പതാം മത്സരത്തിൽ സൗദി അറേബ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യു എ ഇ പരാജയപ്പെടുത്തിയത്. മുൻ ഏഷ്യൻ പ്ലയർ ഓഫ് ദി ഇയർ ആയിരുന്ന അഹമ്മദ് ഖലീലിന്റെ ലോംഗ് റേഞ്ചർ ഉൾപ്പെടെ രണ്ടു മികച്ച ഗോളുകളാണ് യു എ ഇയുടെ ജയം ഉറപ്പിച്ചത്.

ആദ്യ പകുതിയിൽ ഇരുപതാം മിനുട്ടിൽ യു എ ഇ ആരധകരെ നിശ്ബദരാക്കി കൊണ്ട് സൗദി അറേബ്യ പെനാൾട്ടിയിലൂടെ മുന്നിലെത്തി. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ശക്തമായി തിരിച്ചുവന്ന യു എ ഇ 21ആം മിനുട്ടിൽ അൽ മബ്കൂത്തിലൂടെ സമനില പിടിച്ചു. മികച്ച ഫസ്റ്റ് ടച്ചിലൂടെ പെനാൾട്ടി ബോക്സിൽ പന്തു കൈക്കലാക്കിയ മബ്കൂത് അനായാസം സൗദി വല കുലുക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ 30 വാരെ അകലെ നിന്നായിരുന്നു അഹ്മദ് ഖലീലിന്റെ ഗോൾ. ജയത്തോടെ യു എ ഇ റഷ്യൻ ലോകകപ്പ് പ്രതീക്ഷ സജീവമാക്കി. ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 13 പോയന്റുമായി ഗ്രൂപ്പ് ബിയിൽ നാലാം സ്ഥാനത്താണ് യു അ ഇ. 16 പോയന്റോടെ സൗദി അറേബ്യ രണ്ടാമതും അതേ പോയന്റുമായി ഓസ്ട്രേലിയ മൂന്നാമതുമാണ് ഉള്ളത്. ആദ്യ സ്ഥാനത്ത് ജപ്പാനാണ്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർ മാത്രമെ നേരിട്ട് യോഗ്യത നേടുകയുള്ളൂ. മൂന്നാം സ്ഥാനക്കാർക്ക് പ്ലേ ഓഫ് വഴി യോഗ്യതയ്ക്കു ശ്രമിക്കാം.

 

സൗദി അറേബ്യയുടെ അവസാന മത്സരം സെപ്റ്റംബർ അഞ്ചിന് ജപ്പാനെതിരേയും യു എ ഇയുടേത് ജോർദാനെതിരേയും ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement