
ലോകകപ്പിനായുള്ള ഒരുക്കത്തിനായി സൗഹൃദ മത്സരത്തിൽ തുർക്കിയെ നേരിട്ട ഇറാന് പരാജയം. കാർലോസ് കുറോസിന്റെ ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ലോകകപ്പിന് യോഗ്യത നേടാൻ കഴിയാത്ത തുർക്കി പരാജയപ്പെടുത്തിയത്. പരിശീലകൻ മിഡ്ഫീൽഡിൽ നടത്തിയ പരീക്ഷണങ്ങൾ പിഴച്ചതാണ് ഇറാന് വിനയായത്. തുർക്കിക്ക് വേണ്ടി എവർട്ടൺ സ്ട്രൈക്കർ ചെങ്ക് ടൗസണാണ് രണ്ട് ഗോളുകളും നേടിയത്.
അഷ്കാൻ 90ആം മിനുട്ടിൽ മടക്കിയ ഗോൾ ഇറാന് ആശ്വസിക്കനുള്ള വകയെ നൽകിയുള്ളൂ. നാളെ റഷ്യയിലേക്ക് തിരിക്കുന്ന ഇറാൻ ടീം ഇനി അവിടെയാകും പരിശീലനം നടത്തുക. ജൂൺ ഏഴാം തീയതി ലിത്വാനിയക്കെതിരെ ഒരു സൗഹൃദ മത്സരം കൂടെ ഇറാൻ ലോകകപ്പിന് മുമ്പ് കളിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial