ലോകകപ്പ് ഒരുക്കം, ടുണീഷ്യക്ക് വീണ്ടും സമനില

- Advertisement -

ലോകകപ്പിനായി ഒരുങ്ങുന്ന ടുണീഷ്യക്ക് രണ്ടാം സൗഹൃദ മത്സരത്തിലും സമനില. ഇന്ന് ലോകകപ്പിനില്ലാത്ത തുർക്കിയെ നേരിട്ട ടുണീഷ്യ 2-2 എന്ന സമനിലയാണ് വഴങ്ങിയത്. അവസാന അര മണിക്കൂറോളം 10 പേരുമായി കളിച്ച തുർക്കിക്കെതിരെ വിജയം കണ്ടെത്താൻ ടുണീഷ്യക്കായില്ല. 60ആം മിനുട്ടിൽ എവർട്ടൺ താരം ചെങ്ക് ടൗസൺ ചുവപ്പ് കാർഡ് കണ്ടതാണ് തുർക്കിയെ 10 പേരായി ചുരുക്കിയത്.

ചുവപ്പ് കാർഡ് കിട്ടുന്നതിന് മുമ്പ് ടൗസണിലൂടെ തന്നെ ആയിരുന്നു തുർക്കി ആദ്യം ലീഡ് എടുത്തത്. ടൗസന്റെ അവസാന രണ്ട് മത്സരങ്ങളിൽ നിന്നായി മൂന്നാമത്തെ ഗോളാണിത്. ആ ഗോളിന് പിറകിലായ ടുണീഷ്യ ബദ്രിയുടെയും സസിയുടെയും ഗോളുകളിൽ 79ആം മിനുട്ടിലേക്ക് 2-1ന് മുന്നിൽ എത്തി. പക്ഷെ വിജയം തുർക്കി ടുണീഷ്യയുടെ കയ്യിൽ നിന്ന് 90ആം മിനുട്ടിലാണ് തട്ടിയെടുത്തത്‌. അവസാന നിമിഷം സൊയുഞ്ചു ആണ് സമനില ഗോൾ തുർക്കിക്കായി നേടിയത്.

ലോകകപ്പിന് മുമ്പ് ഇനി ഒരു സൗഹൃദ മത്സരം കൂടെ ടുണീഷ്യ കളിക്കും. 10ആം തീയതി സ്പെയിനിന് എതിരെയാണ് ആ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement