അറബ് ശക്തികളുടെ സൂപ്പർ പോരാട്ടം സമനിലയിൽ

- Advertisement -

ഫുട്‌ബോളിലെ അറബ് ശക്തികളായ സിയറയും ഇറാഖും തമ്മിൽ നടന്ന സൗഹൃദ മത്സരം സമനിലയിൽ പിരിഞ്ഞു. ഇറാഖിലെ ഖർബല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മത്സരം അവസാനിച്ചത്.

സിറിയയുടെ ഗോൾ മുഖത്ത് ഇറാഖ് നിരന്തരം ആക്രമണം അഴിച്ചു വിട്ടാണ് മത്സരം തുടങ്ങിയത്. എന്നാൽ മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായി 18ആം മിനിറ്റിൽ അൽകത്തീബ് ഫിറാസ് മികച്ച ഒരു ഹാഫ് വോളിയിലൂടെ നേടിയ ഗോളിൽ സിറിയ ലീഡ് എടുത്തു.

എന്നാൽ 42ആം മിനിറ്റിൽ അബ്ദുൽസഹലായുടെ ഷോട്ട് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സിറിയയുടെ പ്രതിരോധ നിര താരം അലാജാനിന്റെ കാലിൽ തട്ടി പന്ത് വലയിലേക് കയറി ഇറാഖ് സമനില കണ്ടെത്തിയപ്പോൾ ഖർബല സ്റ്റേഡിയം ഒന്നടങ്കം ഇളകി മറിയുകയായിരുന്നു. തുടർന്ന് ഇരു ടീമുകളും വിജയ ഗോൾ കണ്ടെത്താൻ ശ്രമിച്ചു എങ്കിലും ഗോളുകൾ ഒന്നും പിറന്നില്ല.

2012ന് ശേഷം ആദ്യമായാണ് ഇരു ടീമുകളും ഇറാഖിന്റ്‌റെ മണ്ണിൽ ഏറ്റുമുട്ടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement