സ്പെയിൻ ജേഴ്സിയിൽ 150 മത്സരങ്ങൾ തികച്ച റാമോസിന് ആദരം

ജർമനിക്കെതിരെയുള്ള മത്സരത്തോടെ സ്പെയിനിനു വേണ്ടി 150 മത്സരങ്ങൾ പൂർത്തിയാക്കിയ റയൽ മാഡ്രിഡ് താരം സെർജിയോ റാമോസിന് സ്പെഷ്യൽ ജേഴ്സി സമ്മാനിച്ച് സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ. ഇന്നലെ അർജന്റീനക്കെതിരെയുള്ള മത്സരത്തിന് തൊട്ടുമുൻപാണ് 150 എന്ന് എഴുതിയ ജേഴ്സി റാമോസിന് സമ്മാനിച്ചത്.

സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രധിനിധി മർസെലിഞ്ഞോ മറ്റേയാണ് ജേഴ്സി സമ്മാനിച്ചത്. മത്സരത്തിൽ അർജന്റീനയെ നാണം കെടുത്തികൊണ്ട് സ്പെയിൻ 6-1ന് വിജയം സ്വന്തമാക്കിയിരുന്നു.

2010ലെ ലോകകപ്പ് ജേതാവായ റാമോസ് 2008ലും 2012ലും സ്പെയിനിന്റെ കൂടെ യൂറോ കപ്പും നേടിയിട്ടുണ്ട്. 2005ൽ ചൈനക്കെതിരെ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയാണ് റാമോസ് സ്പെയിൻ ടീമിൽ ആദ്യമായി ഇടം നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്, ബാന്‍ക്രോഫ്ടിനു 9 മാസം
Next articleകേരള പ്രീമിയർ ലീഗ് ഏപ്രിൽ ആദ്യവാരം മുതൽ, ഗ്രൂപ്പുകളായി