വെയ്ൽസിന്റെ വലനിറച്ച് നിറച്ച് സ്പെയിൻ

സൗഹൃദ മത്സരത്തിൽ വെയ്ൽസിന്റെ വല നിറച്ച് സ്പെയിൻ. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. വെയ്ൽസിന്റെ സൂപ്പർ താരം ഗാരെത് ബെയ്ൽ ഇല്ലാതെയാണ് വെയ്ൽസ് മത്സരത്തിന് ഇറങ്ങിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ വെയ്ൽസ് വലയിൽ  മൂന്ന് ഗോൾ അടിച്ച് സ്പെയിൻ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.

സ്പെയിനിന് വേണ്ടി അൽ കസർ ഇരട്ട ഗോൾ നേടിയപ്പോൾ സെർജിയോ റാമോസും മാർക് ബത്രയുമാണ് മറ്റു  ഗോളുകൾ നേടിയത്. വെയ്ൽസിന്റെ ആശ്വാസ ഗോൾ അവസാന മിനുറ്റിൽ സാം വോക്‌സ് നേടി. മത്സരത്തിനിടെ പരിക്കേറ്റ യുവതാരം അമ്പടു പുറത്തു പോയതും വെയ്ൽസിനു തിരിച്ചടിയായി.

ചൊവ്വാഴ്ച യുവേഫ നേഷൻസ് ലീഗിൽ അയർലണ്ടിനെതിരെയാണ് വെയ്ൽസിന്റെ അടുത്ത മത്സരം. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് സ്പെയിനിന്റെ അടുത്ത മത്സരം.