സ്പെയിൻ ജർമ്മനി പോരാട്ടം സമനിലയിൽ

നിലവില ലോക ചാമ്പ്യന്മാരും മുൻ ലോക ചാമ്പ്യന്മാരും ഏറ്റുമുട്ടിയ ആവേശ മത്സരം സമനിലയിൽ അവസാനിച്ചു. രണ്ട് ഗോൾകീപ്പർമാരും തിളങ്ങിയ മത്സരത്തിൽ ഇരുടീമുകളും ഒരോ ഗോൾവീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്‌. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

കളി തുടങ്ങി ആറാം മിനുട്ടിൽ തന്നെ ലോക ചാമ്പ്യന്മാരെ സ്പെയിൻ വിറപ്പിച്ചു‌. ഇനിയേസ്റ്റയുടെ അളന്നുമുറിച്ച പാസ് ആദ്യ ടച്ചിലെടുത്ത ഇടംകാലൻ ഷോട്ടിലൂടെ റോഡ്രിഗോ മൊറിനൊ വലയിൽ എത്തിക്കുക ആയിരുന്നു. പക്ഷെ ആ ലീഡ് ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ജർമ്മനി ഇല്ലാതെയാക്കി. 35ആം മിനുട്ടിൽ മുള്ളറാണ് സമനില ഗോൾ നേടിയത്.

ബോക്സിന് പുറത്ത് നിന്നെടുത്ത ഷോട്ട് ഡി ഹിയയെ കീഴടക്കുക ആയിരുന്നു. ഇനി ബ്രസീലിമായാണ് ജെർമൻ നിരയുടെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമെസ്സി ഇറങ്ങേണ്ടി വന്നില്ല ഇറ്റലി വീഴാൻ
Next articleപാണ്ടിക്കാട് സെവൻസിൽ സബാനെ എഫ് സി തിരുവനന്തപുരം വീഴ്ത്തി