മൊറാട്ടയുടെ ഗോളിൽ സ്പെയിൻ സമനില കൊണ്ട് രക്ഷപെട്ടു

- Advertisement -

സ്പെയിനും കൊളംബിയയും തമ്മിലുള്ള സൗഹൃദ മത്സരം ഒരു ടീമുകളും രണ്ടു ഗോൾ വീതം നേടി  സമനിലയിലാവസാനിച്ചു. കളി അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ മൊറാട്ട നേടിയ ഗോളിൽ സ്പെയിൻ സമനില പിടിക്കുകയായിരുന്നു.    സ്പെയിനിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവയും മൊറാട്ടയും ഗോൾ നേടിയപ്പോൾ കൊളംബിയയുടെ ഗോൾ എഡ്വിൻ കാർഡോണായും ഫാൽക്കോയും നേടി.

കാളി തുടങ്ങി 9ആം മിനുട്ടിൽ തന്നെ ഡേവിഡ് സിൽവക്ക് തുടർച്ചയായി മൂന്ന് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ഗോൾ പോസ്റ്റിനു മുൻപിൽ ഡേവിഡ് ഓസ്പിനയുടെ മികച്ച പ്രകടനമാണ് സിൽവക്ക് ഗോൾ നിഷേധിച്ചത്.  എന്നാൽ 22ആം മിനുട്ടിൽ സിൽവ തന്നെ സ്പെയിനിനെ മുന്പിലെത്തിച്ചു. വലത് വിങ്ങിൽ നിന്ന് പെഡ്രോ നല്കിയ പാസ് സിൽവ ഗോളാക്കി മാറ്റുകയായിരുന്നു. കൊളംബിയ ഗോൾ കീപ്പർ ഓസ്പിനക്ക് രക്ഷപെടുത്താൻ പറ്റുന്ന ബോളായിരുന്നെങ്കിലും ഗോൾ കീപ്പറുടെ കയ്യിൽ തട്ടി പന്ത് വലയിലെത്തുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ എഡ്വിൻ കാർഡോണായിലൂടെ കൊളംബിയ സമനില നേടി. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് പ്രതിരോധിക്കാൻ സ്പെയിൻ പ്രധിരോധ നിരയും ഗോൾ കീപ്പർ പെപ് റെയ്‌നയും സമയമെടുത്തപ്പോൾ കാർഡോണാ അവസര മുതലെടുത്ത ഗോളാക്കുകയായിരുന്നു.

രണ്ടാം പകുതിയുടെ ആദ്യത്തിൽ തന്നെ കൊളംബിയ രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം നേടി. കൊളംബിയക്കു അനുകൂലമായി കിട്ടിയ കോർണറിൽ നിന്നാണ് ഫാൽക്കോ കൊളംബിയയുടെ ഗോൾ നേടിയത്. ഹമീസ്‌ റോഡ്രിഗസിന്റെ കോർണർ കിക്ക്‌ ഗോൾ കീപ്പർ റെയ്‌നക്ക് ഒരു അവസരവും നൽകാതെ ഫാൽക്കോ ഗോളാക്കി മാറ്റി. ഗോൾ വഴങ്ങിയതോടെ മൊറാട്ടയെ ഇറക്കി ആക്രമണം ശ്കതമാക്കിയ സ്പെയിൻ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.  കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ സൗളിന്റെ ക്രോസിൽ നിന്ന് മികച്ചൊരു ഹെഡറിലൂടെ മൊറാട്ട സ്പെയിനിനു സമനില നേടിക്കൊടുത്തു. ഇടത് വിങ്ങിൽ നിന്ന് സൗൾ നൽകിയ മനോഹരമായ ക്രോസാണ് ഗോളിൽ കലാശിച്ചത്.

സ്പെയിനിന്റെ അടുത്ത മത്സരം മാകെഡോണിയയുമായുള്ള ലോക കപ്പ് യോഗ്യത മത്സരമാണ്. ഞായാറാഴ്ചയാണ് മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement