ബ്രസീലും ഫ്രാൻസും ജർമനിയും അർജന്റീനയെക്കാൾ  ഒരുപടി മുൻപിൽ : സാംപോളി

- Advertisement -

ബ്രസീലും ഫ്രാൻസും ജർമനിയും അർജന്റീനയെക്കാൾ  ഒരുപടി മുകളിലാണെന്ന് അർജന്റീന കോച്ച് യോര്‍ഗെ സാംപോളി. ജേർണലിസം വിദ്യാർത്ഥികളുടെ സമ്മേളനത്തിൽ സംസാരിക്കവേയാണ് സാംപോളി ഈ അഭിപ്രായ പ്രകടനം നടത്തിയത്. അതെ സമയം റഷ്യൻ ലോകകപ്പിൽ സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ ജർമനിയുടെ കളി താൻ ഇഷ്ട്ടപെടുന്നില്ലെന്നും സാംപോളി കൂട്ടി ചേർത്തു.

റഷ്യയിൽ നടക്കുന്ന ലോകകപ്പിനുള്ള നറുക്കെടുപ്പ് മോസ്‌കോയിൽ നടക്കാനിരിക്കെയാണ് സാംപോളിയുടെ പ്രസ്താവന.  അർജന്റീനയെ പരിശീലിപ്പിക്കാനുള്ള അവസരം ലഭിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസ്സിയെ പരിശീലിപ്പിക്കാനുള്ള അവസരം വേണ്ടന്ന് വെക്കാൻ കഴിഞ്ഞില്ലെന്നും സാംപോളി പറഞ്ഞു.

ബൊക്കാ ജൂനിയർസ് താരമായ ബെനെഡെറ്റോയുടെ പരിക്ക് ഹിഗ്വയിന് ദേശിയ ടീമിലേക്കുള്ള മടങ്ങി വരവിന് സാധ്യതയൊരുക്കും എന്നും സാംപോളി സൂചിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement