റൂണിക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാം – ഗാരത് സൗത്‌ഗേറ്റ്

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ വെയ്ൻ റൂണിയെ പ്രകീർത്തിച്ചു കൊണ്ട് ഇംഗ്ലണ്ട് ദേശീയ ടീമിന്റെ കോച്ച് ഗാരത് സൗത്‌ഗേറ്റ്. റൂണിയുടെ കരിയറിനെ “ഫന്റാസ്റ്റിക്: എന്നാണ് സൗത്‌ഗേറ്റ് വിശേഷിപ്പിച്ചത്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ വെയ്ൻ റൂണി കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ടീമിൽ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. ഇംഗ്ലണ്ടിനായി 119 മത്സരങ്ങളിൽ കുപ്പായമണിഞ്ഞ റൂണി 53 തവണ എതിരാളികളുടെ വല കുലുക്കിയിരുന്നു. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡും റൂണിയുടെ പേരിലാണ്.

 

ഈ ട്രാൻസ്‌ഫർ വിഡിയോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും തൻറെ പഴയ ടീമായ എവർട്ടനിലേക്ക് റൂണി തിരിച്ചു വന്നിരുന്നു. ആദ്യത്തെ രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങളിലും ഗോൾ നേടി മികച്ച ഫോമിലാണ് റൂണിയുള്ളത്, അതുകൊണ്ടു തന്നെ അടുത്ത മാസം മാൾട്ടക്കും സ്ലോവേക്യകും എതിരെ നടക്കുന്ന ലോകക്കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ടീമിൽ റൂണിയെ ഉൾപ്പെടുത്താം എന്ന് സൗത്‌ഗേറ്റ് അറിയിച്ചിരുന്നു. പക്ഷെ ക്ലബ് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ രാജ്യാന്തര മത്സരങ്ങളിൽ നിന്നും വിരമിക്കുകയാണ് എന്ന തീരുമാനമാണ് റൂണി എടുത്തത്.

റൂണിയുടെ രാജ്യാന്തര കരിയറിനെ അഭിനന്ദിച്ച സൗത്‌ഗേറ്റ് റൂണിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നും കൂട്ടിച്ചേർത്തു. റൂണി തീരുമാനം മാറ്റി തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ടീമിൽ ഉൾപ്പെടുത്തുമെന്നും സൗത്‌ഗേറ്റ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രീക്വാര്‍ട്ടര്‍ കടക്കാതെ അജയ് ജയറാമും, സായി പ്രണീതും
Next articleരഞ്ജി ഘടന മാറുന്നു, ഇനി ടീമുകളെ നാല് ഗ്രൂപ്പായി തിരിക്കും