സോണിന്റെ ഇരട്ട ഗോൾ, കൊളംബിയയെ സൗത്ത് കൊറിയ അട്ടിമറിച്ചു

- Advertisement -

ടോട്ടൻഹാം ഹോട്ട്സ്പർസ്‌ താരം സോണിന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ സൗത്ത് കൊറിയ കൊളംബിയയെ പരാജയപ്പെടുത്തി. രണ്ടു ഗോളുകൾ സൗത്ത് കൊറിയ നേടിയപ്പോൾ ഒരു ഗോളടിക്കാനേ കൊളംബിയക്ക് സാധിച്ചുള്ളൂ. ഫിഫ റാങ്കിങ്ങിൽ കൊളംബിയ 13 ആം സ്ഥാനത്തും സൗത്ത് കൊറിയ 62 ആം സ്ഥാനത്തുമാണ്. അതിവേഗമുള്ള സൗത്ത് കൊറിയയുടെ ആക്രമണവും പ്രതിരോധവും കൊളംബിയയെ വെട്ടിലാക്കി. കൊളംബിയയുടെ ആശ്വാസ ഗോൾ നേടിയത് ക്രിസ്റ്റിയൻ സപാതയാണ് .

ഫാൽക്കാവോയുടെയും ഗോൾകീപ്പർ ഓസ്പിനയുടെയും അഭാവത്തിലാണ് സിയോളിൽ നിന്നും മാറി യോൻഹാപ്പിൽ കൊളംബിയ സൗത്ത് കൊറിയക്ക് എതിരെ ഇറങ്ങിയത്. ജെറ്റ് ലാഗും യാത്രാ ദൂരവും താരങ്ങളുടെ അഭാവവും തോൽവിക്ക് കാരണമായി കൊളംബിയൻ കോച്ച് പെക്കർമാൻ പറഞ്ഞെങ്കിലും സൗത്ത് കൊറിയയെ സംബന്ധിച്ച് ഇതൊരു വലിയ വിജയം തന്നെയാണ്. തുടക്കത്തിൽ തന്നെ ആക്രമിച്ച് കളിച്ച സൗത്ത് കൊറിയ പതിനൊന്നാം മിനുട്ടിൽ സോണിലൂടെ ആദ്യ ഗോൾ നേടി. സ്പര്സിലെ സഹതാരം ഡേവിൻസൺ സാഞ്ചെസിനെ കാഴ്ചക്കാരനാക്കിയാണ് സോങ് ഇരു ഗോളുകളും നേടിയത്. രണ്ടാം ഗോൾ 61 ആം മിനുട്ടിൽ സോൺ നേടി. കൊളംബിയയുടെ പരാജയഭാരം പകുതിയായി കുറച്ചത് ക്രിസ്ത്യൻ സപാതയാണ്. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസിന്റെ ഫ്രീ കിക്ക് സപാത ഗോളാക്കി മാറ്റി. കൊളംബിയയുടെ അടുത്ത മത്സരം ചൈനയുമായുള്ള സൗഹൃദ മത്സരമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement