
ലോകകപ്പ് ഒരുക്കത്തിൽ സെർബിയക്ക് തിരിച്ചടി. ഇന്ന് സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ചിലിയെ നേരിട്ട സെർബിയ എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങി. കളി അവസാനിക്കാൻ രണ്ട് മിനുട്ട് മാത്രം ബാക്കിയിരിക്കെ മാരിപൻ നേടിയ ഗോളാണ് സെർബിയക്ക് പരാജയം സമ്മാനിച്ചത്. ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാത്ത ചിലിക്ക് ഈ വിജയം ചെറിയ ആശ്വാസം നൽകും.
ജൂൺ 9ന് ബൊളീവിയക്കെതിരെയാണ് സെർബിയയുടെ അടുത്ത സുഹൃദ മത്സരം. ലോകകപ്പിൽ ബ്രസീൽ, സ്വിറ്റ്സർലാന്റ്, കോസ്റ്റ റിക്ക ടീമുകൾക്കൊപ്പമാണ് സെർബിയ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial