2002നു ശേഷം ആദ്യമായി സെനഗൽ ലോകകപ്പിൽ

- Advertisement -

2002ൽ ഏഷ്യയിൽ വെച്ചു നടന്ന ലോകകപ്പിൽ അട്ടിമറികൾ സൃഷ്ടിച്ചു മുന്നേറിയ സെനഗൽ ടീം നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും ലോകകപ്പിൽ‌‌. ഇന്നലെ നടന്ന ആഫ്രിക്കൻ യോഗ്യതാ റൗണ്ട് മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സെനഗൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.

ആഫ്രിക്കയിൽ നിന്ന് റഷ്യയിലേക്ക് യോഗ്യത നേടുന്ന മൂന്നാം ടീമാണ് സെനഗൽ. നേരത്തെ നൈജീരിയയും ഈജിപ്തും നേരത്തെ ആഫ്രിക്കയിൽ നിന്ന് യോഗ്യത നേടിയിരുന്നു. ഇന്നലെ ലിവർപൂൾ താരം മാനെയും വെസ്റ്റ് ഹാം ഫോർവേഡ് സാകോയുമാണ് സെനഗലിനായി തിളങ്ങിയത്. ആദ്യ ഗോൾ സാക്കോ നേടിയപ്പോൾ രണ്ടാം ഗോളിന് വഴിയിരുക്കിയത് മാനെ ആയിരുന്നു.

2002 ലോകകപ്പിൽ ആദ്യ മത്സരത്തിൽ തന്നെ പാപെ ദിയുപിന്റെ ഗോളിൽ ഫ്രാൻസിനെ അട്ടിമറിച്ച സെനഗൽ അന്ന് ക്വാർട്ടർ ഫൈനൽ വരെ കുതിച്ചിരുന്നു.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement