സാറി അമ്പാടുവിന് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു- ഗിഗ്സ്

വെയിൽസ് താരം ഈഥൻ അമ്പാടുവിന് ചെൽസി പരിശീലകൻ മൗറീസിയോ സാറി കൂടുതൽ അവസരങ്ങൾ നൽകണമെന്ന് വെയിൽസ് പരിശീലകൻ റയാൻ ഗിഗ്സ്. വെയിൽസ് ജയം നേടിയ റിപബ്ലിക് ഓഫ് അയർലന്റിന് എതിരായ മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗിഗ്സ്.

ചെൽസിയുടെ താരമായ 17 വയസുകാരൻ അമ്പാടു വെയിൽസിനായി ഇന്നലെ മികച്ച പ്രകടനമാണ് നടത്തിയത്. മധ്യനിരയിൽ കളിച്ച താരം ഒരു അസിസ്റ്റും സ്വന്തം പേരിലാക്കി.

പ്രായത്തിൽ കവിഞ്ഞ പക്വതയും കളിയും പുറത്തെടുക്കുന്ന താരത്തെ ചെൽസിയുടെ ആദ്യ ടീമിലേക്ക് സാറി പരിഗണിക്കണം എന്ന് ഗിഗ്സ് പറഞ്ഞു. അമ്പാടുവിലെ അസാമാന്യ പ്രതിഭയെ സാറി തിരിച്ചറിയും എന്ന പ്രതീക്ഷയും ഗിഗ്സ് പങ്കുവച്ചു.

സെന്റർ ബാക്കായ അമ്പാടുവിന് മധ്യനിരയിലും കളിക്കാനാവും. കഴിഞ്ഞ സീസണിൽ അന്റോണിയോ കൊണ്ടേക്ക് കീഴിൽ താരം ഏതാനും കപ്പ് മത്സരങ്ങളിൽ ചെൽസി സീനിയർ ടീമിനായി താരം കളിച്ചിരുന്നു.

Exit mobile version