സാഞ്ചസ് ഇല്ലാതെ സൗഹൃദ മത്സരങ്ങൾക്കുള്ള ചിലി ടീം

ചിലിയുടെ അടുത്ത സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ സ്ഥാനമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചസ്. ഏഷ്യൻ ശ്കതികളായ ജപ്പാനും സൗത്ത് കൊറിയക്കുമെതിരെയാണ് ചിലിയുടെ സഹൃദ മത്സരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് മെഡിക്കൽ ടീമിന്റെ അവശ്യ പ്രകാരമാണ് താരത്തെ ടീമിൽ ഉൾപെടുത്താതിരുന്നത്.

സെപ്റ്റംബർ 6നും 10നുമാണ് ജപ്പാനും കൊറിയക്കുമെതിരെയുള്ള മത്സരങ്ങൾ. സീസണിന്റെ തുടക്കത്തിൽ തന്നെ ഫിറ്റ്നസ് വീണ്ടെടുക്കാൻ ബുദ്ധിമുട്ടിയ സാഞ്ചസ് ബ്രൈറ്റനെതിരെ ടീമിൽ ഇടം നേടിയിരുന്നില്ല.  പ്രീമിയർ ലീഗിൽ മോശം സമയത്തിലൂടെ കടന്നു പോവുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് സാഞ്ചസിന് ലഭിക്കുന്ന വിശ്രമം ആശ്വാസം നൽകും.  അതെ സമയം ഈ സീസണിൽ ബാഴ്‌സലോണയിൽ എത്തിയ അർതുറോ വിദാൽ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

 

 

Previous articleബാഴ്‌സലോണ – മോഹൻ ബഗാൻ മത്സരത്തിന് കളമൊരുങ്ങി
Next articleപരിക്ക് വില്ലനായി , ബോക്സിങ്ങിൽ ഇന്ത്യക്ക് വെങ്കലം