ബെർട്രൻഡിന് പരിക്ക്, ഇംഗ്ലണ്ട് ടീമിന് പുറത്ത്

സൗത്താംപ്ടൺ പ്രതിരോധം താരം റയാൻ ബെർട്രൻഡ് നെതർലാൻഡിനും ഇറ്റലിക്കുമെതിരെയുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്. ബാക്ക് ഇഞ്ചുറി മൂലമാണ് താരത്തിന് മത്സരങ്ങൾ നഷ്ടമാവുക. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും മുന്‍കരുതലായി മാത്രമാണ് താരത്തെ പുറത്തിരുത്തുന്നതെന്നും ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.

ഇംഗ്ലണ്ടിന് വേണ്ടി 19 തവണ ജേഴ്സി അണിഞ്ഞിട്ടുണ്ട് ബെർട്രൻഡ്. ബെർട്രൻഡിന്റെ പരിക്കോടെ ഡാനി റോസോ ആഷ്‌ലി യങ്ങോ ആയിരിക്കും ഇംഗ്ലണ്ട് ടീമിൽ ഇറങ്ങുക. മാർച്ച് 23ന് നെതർലാൻഡിനെതിരെയും മാർച്ച് 27ന് ഇറ്റലിക്കെതിരെയുമാണ് ഇംഗ്ലണ്ടിന്റെ സൗഹൃദ മത്സരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകോളിക്കടവിലും മെഡിഗാഡിന് ജയം
Next article1990നെ ഓർമ്മിപ്പിച്ച് ജെർമൻ എവേ കിറ്റ്