
ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യയുടെ കഷ്ടകാലം മാറുന്നില്ല. ഇന്ന് തുർക്കിക്കെതിരെ സ്വന്തം നാട്ടിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ സമനില വഴങ്ങിയതോടെ വിജയമില്ലത്ത 7 മത്സരങ്ങൾ എന്ന അവസ്ഥയിലെത്തി ലോകകപ്പിന്റെ നടത്തിപ്പുകാർ. ഇന്ന് സി എസ് കെ എ മോസ്കോയുടെ ഹോം ഗ്രൗണ്ടായ വി ടി ബി അരീനയിൽ നടന്ന മത്സരം 1-1 എന്ന സമനിലയിലാണ് അവസാനിച്ചത്.
അലക്സാണ്ടർ സൊമദെവിലൂടെ ആദ്യ പകുതിയിൽ റഷ്യ ലീഡെടുത്തതായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ വോൾവ്സ്ബർഗ് താരം യൂനുസ് മാലി തുർക്കിക്ക് സമനില നേടിക്കൊടുത്തു. റഷ്യ എട്ടു മാസങ്ങൾക്ക് മുമ്പാണ് അവസാനമായി ഒരു മത്സരം വിജയിച്ചത്. അവസാന 21 മത്സരങ്ങളിൽ 10ലും പരാജയപ്പെട്ട റഷ്യ വിജയിച്ചത് വെറും അഞ്ച് മത്സരങ്ങൾ മാത്രം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial