റഷ്യയക്കെതിരെ ബ്രസീലിന് ഗംഭീര വിജയം

റഷ്യക്കെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീലിന് ഗംഭീര വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ടിറ്റെയുടെ ടീം വിജയിച്ചത്. ഗോളുമായി കൗട്ടീന്യോ പൗളീനോ തുടങ്ങിയവ് ഇന്ന് തിളങ്ങി. ടിറ്റെയുടെ കീഴിലെ ബ്രസീലിന്റെ പതിനാലാം വിജയമായിരുന്നു ഇത്.

രണ്ടാം പകുതിലായിരുന്നു ബ്രസീലിന്റെ മൂന്നു ഗോളുകളും പിറന്നത്. മിറാണ്ടയുടെ ഗോളിലൂടെ ആണ് ബ്രസീൽ ഇന്ന് ഗോൾ വേട്ട തുടങ്ങിയത്. 63ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ കൗട്ടീന്യോ ലീഡ് ഇരട്ടിയാക്കി. കൗട്ടീന്യോയുടെ ബ്രസീലിനായുള്ള 9ആം ഗോളായിരുന്നു ഇത്.

66ആം മിനുട്ടിൽ പൗളീനോയുടെ അസിസ്റ്റിൽ നിന്ന് ഒരു ഹെഡറിലൂടെ ബാഴ്സലോണ താരം പൗളീനോ ബ്രസീലിന്റെ മൂന്നാം ഗോളും വിജയവും ഉറപ്പിച്ചു. ജെർമനിക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅര്‍ദ്ധ ശതകം നഷ്ടമായി നഥാന്‍ ലയണ്‍, മോര്‍ക്കലിനു നാലും റബാഡയ്ക്ക് മൂന്നും വിക്കറ്റ്
Next articleപുതിയ പരിശീലകന്റെ കീഴിൽ ഓസ്ട്രേലിയയ്ക്ക് പരാജയത്തോടെ തുടക്കം