ഇംഗ്ലണ്ടിന്റെ ജേഴ്‌സിയിൽ ഇനി റൂണിയില്ല

- Advertisement -

ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ഗോളടിക്കാരൻ വെയ്ൻ റൂണി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു.  അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിന്റെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിന്റെ പ്രഖ്യാപിക്കാനിരിക്കെയാണ് 31കാരനായ റൂണി ഇന്റർനാഷണൽ ഫുട്ബോൾ മതിയാക്കാൻ തീരുമാനിച്ചത്.  ഇംഗ്ലണ്ടിന് വേണ്ടി റൂണി 119 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ നേടിയിട്ടുണ്ട്. ഗോൾ കീപ്പറായിരുന്ന പീറ്റർ ഷിൽട്ടന് പിറകിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ് റൂണി.

ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് റൂണിയെ അടുത്ത മാസം ആദ്യം നടക്കുന്ന ലോകകപ്പ് യോഗ്യതക്കുള്ള ടീമിലേക്ക് എടുത്തിരുന്നു. അത് അറിയിക്കിനായി വിളിച്ചപ്പോഴാണ് റൂണി ദേശിയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം കോച്ചിനെ അറിയിച്ചത്. അവസാനം നടന്ന സ്കോട്‌ലാൻഡിനെതിരെയും ഫ്രാൻസിനെതിരെയും ഉള്ള ഇംഗ്ലണ്ട് ടീമിൽ റൂണിക്ക് ഇടമില്ലായിരുന്നു.

ഈ ട്രാൻസ്ഫർ വിൻഡോയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് റൂണി വീണ്ടും തന്റെ പഴയ ക്ലബ്ബ് ആയ എവെർട്ടണിൽ എത്തിയത്.  തന്റെ ബാല്യ കാല ക്ലബായ എവെർട്ടണിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ ദേശിയ ടീമിൽ നിന്ന് വിരമിക്കലിലൂടെ റൂണിക്ക് കഴിയും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement