ബ്രസീലിന് മുന്നറിയിപ്പുമായി റിവാൾഡോ, മെസ്സി ഉണ്ടെങ്കിൽ എന്തും നടക്കും

കോപ്പ അമേരിക്ക സെമി ഫൈനലിൽ എത്തിയ ബ്രസീലിന് മുന്നറിയിപ്പുമായി ബ്രസീലിന്റെ മുൻ ലോകകപ്പ് ജേതാവ് റിവാൾഡോ. കോപ്പ അമേരിക്ക ക്വാർട്ടറിൽ ഫൈനലിൽ അർജന്റീന  വെനെസ്വലയെ തോൽപ്പിച്ചാൽ ബ്രസീലുമായി സെമി ഫൈനലിൽ ഏറ്റുമുട്ടേണ്ടി വരും. കോപ്പ അമേരിക്കയിൽ മെസ്സിക്കും സംഘത്തിനും മികച്ച ഫോം കണ്ടെത്താനായിട്ടില്ലെങ്കിലും മെസ്സിയുള്ള ടീമിനെ ഭയക്കണമെന്നാണ് റിവാൾഡോ പറഞ്ഞത്.

മെസ്സിയുള്ള അർജന്റീനയെ ബ്രസീൽ നേരിടേണ്ടി വന്നാൽ അർജന്റീനയെ തോൽപ്പിക്കുക ബ്രസീലിന് എളുപ്പമാവില്ലെന്ന് റിവാൾഡോ പറഞ്ഞു. വലിയ മത്സരങ്ങളിൽ മെസ്സി മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്നും ഇതുപോലെയുള്ള വെല്ലുവിളികൾക്ക് എങ്ങനെ മറുപടി പറയണമെന്ന് മെസ്സിക്ക് അറിയാമെന്നും റിവാൾഡോ പറഞ്ഞു.

മെസ്സിക്ക് അർജന്റീനക്ക് വേണ്ടി കിരീടം നേടികൊടുക്കാനാവാത്തത് നിർഭാഗ്യം കൊണ്ടാണെന്നും റിവാൾഡോ പറഞ്ഞു. 2014ലെ ലോകകപ്പ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലുകളിൽ രണ്ടു തവണ ചിലിക്കെതിരെയും മെസ്സിയെ ഭാഗ്യം തുണച്ചില്ലെന്ന് റിവാൾഡോ പറഞ്ഞു.  2002ൽ ജർമനിക്കെതിരെ ബ്രസീൽ ടീമിന് ലഭിച്ച പോലെയുള്ള ഭാഗ്യം മെസ്സിക്കും അർജന്റീനക്കും ലഭിച്ചില്ലെന്നും റിവാൾഡോ പറഞ്ഞു. രാജ്യത്തിന് കളിക്കുന്നത് ക്ലബ്ബിൽ കളിക്കുന്നതിനേക്കാൾ വ്യത്യസ്തമാണെന്നും കൂടെ കളിക്കുന്ന താരങ്ങൾ മാറികൊണ്ടിരിക്കുമെന്നും ഒരു തുടർച്ച ഉണ്ടാവില്ലെന്നും റിവാൾഡോ പറഞ്ഞു.

Exit mobile version