
ബുണ്ടസ് ലീഗ ക്ലബ്ബായ ലെപ്സിഗിന്റെ സ്ട്രൈക്കർ ടിമോ വെർണർ ലോകകപ്പ് യോഗ്യതയ്ക്ക് വേണ്ടി കളിക്കുന്ന അവസാന രണ്ടു മത്സരങ്ങളിൽ ജർമ്മൻ നാഷണൽ ടീമിൽ ഉണ്ടാവില്ല. പരിക്ക് കാരണമാണ് നോർത്തേൺ അയർലാൻഡിനും അസർബൈജാനുമെതിരെയുള്ള മത്സരങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ബേസികാസുമായുള്ള മത്സരത്തിൽ ആദ്യ അരമണിക്കൂർ കഴിഞ്ഞപ്പോൾ കാലം വിട്ടിരുന്നു. ഇസ്താൻബുള്ളിലെ ആരാധകരുടെ ശബ്ദകോലാഹലം സഹിക്ക വയ്യാതെയാണ് വെർണർ കളത്തിൽ ഇറങ്ങാതിരുന്നതെന്നു ആദ്യ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ലെപ്സിഗ് മെഡിക്കൽ ടീം അത് നിഷേധിച്ചിരിക്കുകയാണ്. കഴുത്തിനേറ്റ പരിക്കാണ് വെർണറിനെ കാലത്തിനു പുറത്തെത്തിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.
ജർമ്മൻ നാഷണൽ ടീമിന് വേണ്ടിയുള്ള ആദ്യ എട്ട് മത്സരങ്ങളിൽ ആറ് ഗോളുകളാണ് വെർണർ അടിച്ചു കൂട്ടിയത്. ബുണ്ടസ് ലീഗയിൽ കൊളോണിനെതിരായ മത്സരത്തിലും വെർണർ കളത്തിൽ ഇറങ്ങിയിരുന്നില്ല. എന്നാൽ പരിക്കേറ്റ വെർണറിനു പകരം ഒരു സ്ട്രൈക്കറെ കൂടി ഉൾപ്പെടുത്താൻ കോച്ച് ജോവാക്കിം ലോ തയ്യാറായില്ല. തോമസ് മുള്ളറും ലാർസ് സ്റ്റിൻഡിലും ഉണ്ടെങ്കിലും വെർണറിനെപ്പോലെ ട്രൂ നമ്പർ നയൻ ആവാൻ സാധിക്കില്ലെന്നുറപ്പാണ്. പരിക്കേറ്റ ക്യാപ്റ്റൻ മാനുവൽ ന്യൂയറും,സാമി ഖേദിരയും,മെസൂട്ട് ഓസിലും ടീമിൽ ഇല്ല. പരിക്കിൽ നിന്നും മോചിതരായെത്തിയ ജൂലിയൻ വിഗിളിനും മരിയോ ഗോട്സെയും ടീമിലേക്ക് തിരിച്ചെത്താൻ കാത്തിരിക്കേണ്ടി വരും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial