പോർചുഗലിനെ സമനിലയിൽ തളച്ച് ടുണീഷ്യ

ലോകകപ്പിനൊരുങ്ങുന്ന ടുണീഷ്യയും പോർച്ചുഗലും നേർക്കുനേർ വന്ന മത്സരത്തിൽ സമനില. ഒരുഘട്ടത്തിൽ 2-0 എന്ന സ്കോറിന് മുന്നിട്ടു നിന്ന പോർച്ചുഗലിനെ വൻ തിരിച്ചുവരവിലൂടെ ടുണീഷ്യ സമനിലയിൽ പിടിക്കുകയായിരുന്നു. ആൻഡ്രെ സിൽവയും മാരിയോയും നേടിയ ഗോളുകൾ 34 മിനുട്ടിനുള്ളിൽ തന്നെ പോർച്ചുഗലിനെ 2 ഗോളുകൾക്ക് മുന്നിൽ എത്തിച്ചിരുന്നു.

39ആം മിനുട്ടിൽ ബദ്രിയും, 64ആം മിനുട്ടിൽ ബെൻ യുസുഫും ആണ് ടുണീഷ്യയുടെ ഗോളുകൾ നേടിയത്. റൊണാൾഡോ ഇല്ല എങ്കിലും ബെർണാഡോ സിൽവ, ആൻഡ്രെ സിൽവ, മൗറ്റീനോ, പെപെ തുടങ്ങിയവരൊക്കെ പോർച്ചുഗലിനായി കളത്തിൽ ഇറങ്ങിയിരുന്നു. ജൂൺ 3ന് ബെൽജിയത്തിനെതിരെ ആണ് പോർച്ചുഗലിന്റെ അടുത്ത സൗഹൃദ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅയർലണ്ടിനെ തോൽപ്പിച്ച് ഫ്രഞ്ച് പട
Next articleസെവിയ്യക്ക് പുതിയ പരിശീലകൻ