രണ്ട് ഗോൾ ലീഡ് നഷ്ടപ്പെടുത്തിയ പോളണ്ടിന് സമനില

- Advertisement -

ചിലിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ രണ്ടു ഗോളിന്റെ ലീഡ് നഷ്ടപ്പെടുത്തിയ പോളണ്ടിന് സമനില. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ 2-0ന്റെ ലീഡ് നേടിയ ശേഷമാണു രണ്ടു ഗോൾ വഴങ്ങി പോളണ്ട് മത്സരത്തിൽ സമനില വഴങ്ങിയത്. മികച്ച ഗോളുകൾ കണ്ട മത്സരത്തിൽ രണ്ടു ഗോൾ വഴങ്ങിയതിനു ശേഷം ചിലി സമനില പിടിച്ചെടുക്കുകയായിരുന്നു.

ബയേൺ മ്യൂണിക് സൂപ്പർ താരം ലെവൻഡോസ്‌കിയുടെയുടെ സൂപ്പർ ഗോളിലാണ് പോളണ്ട് ആദ്യം ഗോൾ നേടിയത്. അധികം വൈകാതെ നാപോളി താരം സീലിൻസ്കിയിലൂടെ പോളണ്ട് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഡിയേഗോ വാൽഡസിലൂടെ ചിലി ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ച് വന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മിക്കോ ആൽബോർനോസിന്റെ മികച്ച ഒരു ഇടം കാലൻ ഷോട്ടിലൂടെ ചിലി സമനില പിടിച്ചെടുക്കുകയായിരുന്നു.

അടുത്ത ചൊവ്വാഴ്ച ലിത്വാനിയക്കെതിരെയാണ് പോളണ്ടിന്റെ അടുത്ത പരിശീലന മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement