ഫോമിലേക്ക് തിരിച്ചെത്തി പോഗ്ബ, ഫ്രാൻസിന് വിജയം

ഫോമില്ലാതെ കഷ്ടപ്പെടുക ആയിരുന്ന പോൾ പോഗ്ബ തന്റെ മികവിലേക്ക് തിരിച്ചുവരുന്നത് കണ്ട മത്സരത്തിൽ ഫ്രാൻസിന് മികച്ച വിജയം. റഷ്യയെ നേരിട്ട ഫ്രാൻസ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി പോഗ്ബ മികച്ച പ്രകടനമാണ് ഇന്ന് നടത്തിയത്‌. പി എസ് ജിയുടെ യുവതാരം എമ്പപ്പെ ഇരട്ട ഗോളുകളും നേടി.

എമ്പപ്പയുടെ ആദ്യ ഗോളിന് അവസരം ഒരുക്കിയ പോഗ്ബ മികച്ചൊരു ഫ്രീ കിക്കിലൂടെ ആയിരുന്നു തന്റെ ഗോൾ നേടിയത്. ഗോൾ നേടിയ പോഗ്ബ കഴിഞ്ഞ വർഷം മരണപ്പെട്ട തന്റെ പിതാവിന് പിറന്നാൾ ആശംസിച്ചാണ് ആഘോഷിച്ചത്. ജോസെ മൗറീന്യോയുടെ ടാക്ടിക്സാണ് പോഗ്ബയെ അദ്ദേഹത്തിന്റെ മികവിലേക്ക് ഉയരാൻ അനുവദിക്കാത്തത് എന്ന വിമർശനങ്ങൾ ഫ്രാൻസ് ജേഴ്സിയിലെ പോഗ്ബ പ്രകടനം ആക്കം കൂട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിവാദ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും, കൂടുതല്‍ നടപടികള്‍ നാളെ പ്രഖ്യാപിക്കും
Next articleഓസ്ട്രേലിയയുടെ 46ാം ടെസ്റ്റ് നായകനായി ടിം പെയിന്‍