മാഴ്‌സെലോക്ക് പകരം ഫിലിപ്പെ ലൂയിസ് ബ്രസീൽ ടീമിൽ

സൗദി അറേബ്യക്കും അർജന്റീനക്കെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ സ്ഥാനം നേടി അത്ലറ്റികോ മാഡ്രിഡ് താരം ഫിലിപ്പെ ലൂയിസ്. പരിക്കേറ്റ മാഴ്‌സെലോക്ക് പകരമാണ് ലൂയിസ് ടീമിൽ ഇടം നേടിയത്. നേരത്തെ ആദ്യം പ്രഖ്യാപിച്ച ടീമിൽ ലൂയിസ് ഇടം നേടിയിരുന്നില്ല. ലോകകപ്പിന് ശേഷമുള്ള ആദ്യ സഹൃദ മത്സരങ്ങൾക്കുള്ള ടീമിലും മാഴ്‌സെലോക്ക് സ്ഥാനം ലഭിച്ചിരുന്നില്ല.

ഒക്ടോബർ 12ന് സൗദി അറേബ്യക്കെതിരെയും നാല് ദിവസം കഴിഞ്ഞു അർജന്റീനക്കെതിരെയുമാണ് ബ്രസീലിന്റെ സൗഹൃദ മത്സരങ്ങൾ. അത്ലറ്റികോ മാഡ്രിഡ് ടീമിൽ ഈ സീസണിൽ അവസരങ്ങൾ കുറവായിരുന്നെങ്കിലും ബ്രസീൽ പരിശീലകൻ ടിറ്റെ ലൂയിസിനെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. യുവന്റസ് ലെഫ്റ്റ് ബാക് അലക്സ് സാൻഡ്രോ ആണ് ബ്രസീൽ ടീമിലുള്ള മറ്റൊരു ലെഫ്റ്റ് ബാക്ക്.

Exit mobile version