
ലോകപ്പിനായി ഒരുങ്ങുന്ന പെറു സന്നാഹ മത്സരത്തിൽ സ്കോട്ട്ലൻഡിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പെറുവിന്റെ വിജയം. സ്കോട്ട്ലൻഡ് ഗോൾകീപ്പർ ജോർദാൻ ആർചറിന്റെ രണ്ട് പിഴവുകളാണ് മികച്ച രീതിയിൽ പൊരുതിയ സ്കോട്ടിഷ് നിരയ്ക്ക് വിനയായത്. ആദ്യ പകുതിയിൽ ആർചർ കാരണം പെറു ഒരു പെനാൾട്ടി വഴങ്ങുകയും രണ്ടാം പകുതിയിൽ ഒരു എളുപ്പം തടയാൻ കഴിയുമായിരുന്ന പന്ത് ഗോൾകീപ്പറിന്റെ പിഴവിൽ ഗോളായി മാറുകയും ആയിരുന്നു.
ക്രിസ്റ്റ്യൻ കുയേകംവയും ജെഫ്ഫേഴ്സൺ ഫർഫാനുമാണ് പെറുവിനായി ഗോളുകൾ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മക്ടോനിനെ ഉൾപ്പെടെ എട്ട് അരങ്ങേറ്റക്കാരുമായാണ് സ്കോട്ട്ലൻഡ് ഇന്ന് ഇറങ്ങിയത്. ജൂൺ 3ന് സൗദി അറേബ്യക്കെതിരെ ആണ് പെറുവിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial