Local Sports News in Malayalam

ദേശീയ ടീമിന്റെ കോച്ചാവാൻ ആഗ്രഹം പ്രകടിപ്പിച്ച് പെപ് ഗാർഡിയോള

ക്ലബ് തലത്തിൽ കിരീടങ്ങൾ വാരി കൂട്ടിയ പെപ് ഗാര്ഡിയോളക്ക് ഒരു ദേശീയ ടീമിന്റെ കോച്ചാവാൻ ആഗ്രഹം. ബെൽജിയത്തിൽ നടന്ന ഒരു ചടങ്ങിൽ ആണ് പെപ് മനസ് തുറന്നത്. ക്ലബ് ഫുട്ബാളിൽ നിന്നും മാറി ഒരു ദേശീയ ടീമിന്റെ കോച്ചാവണം എന്നും ലോകകപ്പിലും യൂറോ കപ്പിലും പങ്കെടുത്തു നേട്ടങ്ങൾ സ്വന്തമാക്കണം എന്നുമാണ് പെപ് പറഞ്ഞത്.

സ്പെയിനിലും ജർമനിയിലും പുറമെ ഇംഗ്ലണ്ടിലും നേട്ടങ്ങൾ സ്വന്തമാക്കിയ പെപ് ഗാർഡിയോള തന്റെ ക്ലബ് കരിയറിൽ 23 മേജർ ട്രോഫികൾ ആണ് ആകെ വാരി കൂട്ടിയിട്ടുള്ളത്. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു എന്നും എന്നാൽ ഭാവിയിൽ ഏതെങ്കിലും ഒരു ദേശീയ ടീമിന്റെ പരിശീലകൻ ആവണം എന്നുമാണ് പെപ് പറഞ്ഞത്.

ബെൽജിയത്തിന്റെ മാനേജർ ആവാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോൾ അവിടെ മാർട്ടിനെസ് ഉണ്ട് എന്നായിരുന്നു പെപ്പിന്റെ മറുപടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

You might also like