പനാമയുടെ ലോകകപ്പ് ഒരുക്കവും പരാജയത്തിൽ അവസാനിച്ചു

- Advertisement -

ലോകകപ്പിനു മുമ്പായുള്ള അവസാന സന്നാഹ മത്സരത്തിൽ പനാമയ്ക്ക് പരാജയം. നോർവെ ആണ് എതിരില്ലാത്ത ഒരു ഗോളിന് പനാമയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ബോണ്മൗത് താരം ജോഷുവ കിംഗാണ് നോർവേയുടെ വിജയ ഗോൾ നേടിയത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം മാത്രമുള്ള പനാമയ്ക്ക് ഈ ലോകകപ്പ് എളുപ്പമാകില്ല എന്ന സൂചനയാണ് ഫലങ്ങൾ നൽകുന്നത്.

ബെൽജിയം, ഇംഗ്ലണ്ട്, ടുണീഷ്യ എന്നിവർക്കൊപ്പം ആണ് പനാമ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പോരിടേണ്ടത്‌‌ ബെൽജിയവുമായിട്ടാണ് ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement