ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ! ഗോൾ അടിച്ചു മതി വരാതെ ക്രിസ്റ്റാന്യോ റൊണാൾഡോ!

അന്താരാഷ്ട്ര ഫുട്‌ബോളിൽ 100 ഗോളുകൾ എന്നത് ഒക്കെ വെറും കേട്ടു കേൾവി ആയ കാലത്ത് ആണ് ഇറാൻ താരം അലി ദെയ് 149 മത്സരങ്ങളിൽ നിന്നു 109 ഗോളുകളും ആയി എല്ലാവരെയും അമ്പരപ്പിച്ചത്. ഗോൾ നേടിയ എതിരാളികൾ ചെറുതാണ് എന്ന ആക്ഷേപം ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും തകർക്കാൻ ആവാതെ ആ റെക്കോർഡ് നിൽക്കും എന്നു കരുതിയവർ ആണ് പലരും. എന്നാൽ ഗോൾ അടിച്ചു മതിവരാതെ ആ റെക്കോർഡ് തേടി ക്രിസ്റ്റാന്യോ റൊണാൾഡോ എന്ന പോർച്ചുഗീസ് താരം എത്തുമ്പോൾ വലിയ അമ്പരപ്പ് ഒന്നും ആർക്കുമില്ല കാരണം റൊണാൾഡോ എന്നത് ലോക ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ ആണ് ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആണ്.

2003 ൽ ഖാസാക്കിസ്ഥാനു എതിരെ പോർച്ചുഗല്ലിനായി അരങ്ങേറ്റം കുറിക്കുന്ന 2004 യൂറോയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഗ്രീസിന് എതിരെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ പോർച്ചുഗല്ലിനായി നേടുന്ന റൊണാൾഡോ ക്ലബ് തലത്തിലും രാജ്യത്തിനു ആയും പിന്നീട് നേടിയ നേട്ടങ്ങൾ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്നവ മാത്രം ആണ്. മാഞ്ചസ്റ്റർ യുണൈറ്റഡിലും, റയൽ മാഡ്രിഡിലും ഇതിഹാസ സമാനമായ കരിയറിന് ഒപ്പം അടിച്ച ഗോളുകളും നേടിയ കിരീടങ്ങളും അത്രമേൽ അധികമാണ്. യുവന്റസിലും ഗോൾ അടിയിൽ അയ്യാൾ പിറകിൽ ആയിരുന്നില്ല. എന്നാൽ ക്ലബ് കുപ്പായത്തിനു അപ്പുറം രാജ്യാന്തര കുപ്പായം അണിയുമ്പോൾ റൊണാൾഡോ കൂടുതൽ അപകടകാരി ആവുന്നത് രാജ്യത്തിനു ആയി എല്ലാം നൽകാൻ ആയി കളത്തിൽ ഇറങ്ങുന്നത് കൊണ്ടാണ്. അതാണ് 180 മത്സരങ്ങളിൽ 111 ഗോളുകളും ഒരു യൂറോപ്യൻ കിരീടവും ആയി ഉയർന്നു നിൽക്കുന്ന റൊണാൾഡോയുടെ പോർച്ചുഗീസ് കരിയർ വിളിച്ചു പറയുന്നത്. കളിച്ച 163 എതിരാളികൾക്ക് എതിരെ ഗോൾ നേടിയ 45 രാജ്യങ്ങൾക്ക് എതിരെ ഗോൾ നേടിയ താരം.Img 20210902 Wa0061

ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ക്ലബ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ യൂറോപ്യൻ, ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ, ഫിഫ, യുഫേഫ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ സ്വന്തമായുള്ള റൊണാൾഡോ തന്നെയാണ് റയൽ മാഡ്രിഡ്, പോർച്ചുഗൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനും. ഗോളിന് മുന്നിൽ ഇത്രയും കൃത്യതയുള്ള, ആർത്തിയുള്ള താരം ചിലപ്പോൾ ഫുട്‌ബോളിൽ മുമ്പ് ഉണ്ടായിട്ടില്ല. ആ ആർത്തി തന്നെയാണ് പെനാൽട്ടി പാഴാക്കിയിട്ടും അയർലൻഡിനു എതിരെ ഇരട്ടഗോളുകൾ നേടാൻ റൊണാൾഡോയെ സഹായിക്കുന്നത്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ എന്ന റെക്കോർഡ് നേട്ടം 111 ഗോളുകളും ആയി കൈവരിക്കുന്ന റൊണാൾഡോ ഗോളടി ചിലപ്പോൾ നിർത്തുക ആർക്കും ഒരിക്കലും എത്താൻ ആവാത്ത ഉയരത്തിൽ ആവും എന്നത് ഏതാണ്ട് ഉറപ്പാണ്.

പെനാൽട്ടി പാഴാക്കിയെങ്കിലും ഗോളടിയിൽ ചരിത്രം എഴുതി പോർച്ചുഗല്ലിനെ ജയിപ്പിച്ചു ക്രിസ്റ്റാന്യോ റൊണാൾഡോ!

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റാന്യോ റൊണാൾഡോ. യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനു എതിരായ മത്സരത്തിൽ ആണ് റൊണാൾഡോ ചരിത്രം എഴുതിയത്. അയർലൻഡ് ചെറുത്ത് നിൽപ്പ് കണ്ട മത്സരത്തിൽ പോർച്ചുഗൽ മുന്നേറ്റത്തെ നന്നായി പ്രതിരോധിക്കുന്ന അയർലൻഡിനെ ആണ് ആദ്യം കാണാൻ ആയത്. ആദ്യ പകുതിയിൽ 15 മിനിറ്റിൽ വാർ പോർച്ചുഗല്ലിനു അനുവദിച്ച പെനാൽട്ടി പക്ഷെ ലക്ഷ്യത്തിൽ എത്തിക്കാൻ റൊണാൾഡോക്ക് ആയില്ല. അയർലൻഡിന്റെ 19 കാരനായ ഗോൾ കീപ്പർ ഗാവിൻ ബസുനു റൊണാൾഡോയുടെ പെനാൽട്ടി രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന നിമിഷം മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി മകാർത്തറിന്റെ കോർണറിൽ നിന്നു ഷെഫീൽഡ് യുണൈറ്റഡ് പ്രതിരോധ താരം ഈഗൻ ഹെഡറിലൂടെ അയർലൻഡിനു ആദ്യ ഗോൾ സമ്മാനിച്ചപ്പോൾ പോർച്ചുഗൽ ഞെട്ടി.

രണ്ടാം പകുതിയിൽ നിരന്തരം ആക്രമിക്കുന്ന പോർച്ചുഗല്ലിനെ ആണ് കാണാൻ ആയത്. എന്നാൽ മികച്ച രീതിയിൽ പ്രതിരോധം തീർത്ത അയർലൻഡും ഗോൾ കീപ്പർ ബസുനുവും പോർച്ചുഗല്ലിനു വിലങ്ങു തടിയായി. ഇടക്ക് റൊണാൾഡോയുടെ ഫ്രീകിക്കും അയർലൻഡ് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. അയർലൻഡ് ചരിത്ര ജയം നേടും എന്നു കരുതിയ നിമിഷത്തിൽ ആണ് 89 മിനിറ്റിൽ ഗോൺസാലോ ഗെഡസിന്റെ കോർണറിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ക്രിസ്റ്റാന്യോ റൊണാൾഡോ അവതരിക്കുന്നത്. ഈ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി റൊണാൾഡോ മാറി. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദയിയുടെ റെക്കോർഡ് തന്റെ 180 മത്സരത്തിൽ 110 ഗോൾ നേടി റൊണാൾഡോ പഴയ കഥയാക്കി.

റൊണാൾഡോ ഗോൾ നേടുന്ന 45 മത്തെ രാജ്യവും 163 മത്തെ എതിരാളികളും ആയി അയർലൻഡ് ഇതോടെ മാറി. എല്ലാവരും സമനില പ്രതീക്ഷിച്ച മത്സരത്തിൽ പക്ഷെ ഒരിക്കൽ കൂടി റൊണാൾഡോ പോർച്ചുഗല്ലിനായി അവതരിക്കുന്നത് ആണ് 97 മത്തെ മിനിറ്റിൽ കണ്ടത്. ജാ മരിയോ നൽകിയ ക്രോസിൽ നിന്നു മറ്റൊരു അതുഗ്രൻ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ റൊണാൾഡോ പെനാൽട്ടി പാഴാക്കിയതിന്റെ കണക്ക് തീർത്തു പോർച്ചുഗല്ലിനു അവസാന നിമിഷം ജയം സമ്മാനിച്ചു. അന്താരാഷ്ട്ര കരിയറിലെ 111 മത്തെ ഗോൾ. ഫൈനൽ വിസിലിന് ശേഷം ആരാധകരുടെ റൊണാൾഡോ വിളികൾക്ക് കാതോർത്തു ആഘോഷിക്കുന്ന 36 കാരനായ റൊണാൾഡോ ഉടൻ എങ്ങും താൻ ഈ ഗോളടി നിർത്തില്ല എന്ന വ്യക്തമായ സൂചന തന്നെയാണ് നൽകുന്നത്.

ഫാബിനോയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബ്രസീൽ

ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിൽ നിന്ന് പരിക്കേറ്റ് പുറത്തുപോയ ലിവർപൂൾ താരം ഫാബിനോക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബ്രസീൽ. എവർട്ടൺ താരം അലനെയാണ് ഫാബിനോക്ക് പകരക്കാരനായി ബ്രസീൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെയാണ് ഫാബിനോക്ക് പരിക്കേറ്റത്. നാപോളിയിൽ നിന്ന് ഈ സീസണിൽ എവർട്ടണിൽ എത്തിയ അലൻ ഈ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ്. ഇതിനു മുൻപ് ബ്രസീലിന് വേണ്ടി 8 മത്സരങ്ങളും അലൻ കളിച്ചിട്ടുണ്ട്.

നവംബർ 13 വെനിസ്വലക്കെതിരെയും നവംബർ 17ന് ഉറുഗ്വക്കെതിരെയുമാണ് ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. ഫാബിനോക്ക് പ്രീമിയർ ലീഗിൽ വെസ്റ്റ്ഹാമിനെതിരെയും മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുമുള്ള മത്സരങ്ങളും ചാമ്പ്യൻസ് ലീഗിൽ അറ്റ്ലാന്റക്കെതിരെയുമുള്ള മത്സരവും നഷ്ട്ടപെടുമെന്നാണ് കരുതപ്പെടുന്നത്.

ഹാളണ്ട് യൂറോ കപ്പിന് ഇല്ല, പ്ലേ ഓഫ് ഫൈനലിലേക്ക് മുന്നേറി ഹംഗറി, ഐസ്ലാന്റ്, സ്‌കോട്ട്ലാന്റ്, സെർബിയ ടീമുകൾ

2021 ലെ യുഫേഫ യൂറോ കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തിൽ പരാജയപ്പെട്ടു നോർവേ പുറത്ത്. സെർബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നോർവേ പരാജയപ്പെട്ടത്. ഇതോടെ ബൊറൂസിയ ഡോർട്ട്മുണ്ട് താരവും യുവ സൂപ്പർ സ്റ്റാറും ആയ ഹാളണ്ട് യൂറോ കപ്പിൽ ബൂട്ട് കെട്ടില്ല. അധികസമയത്ത് നീണ്ട മത്സരത്തിൽ 81 മിനിറ്റിൽ മിലൻകോവിച്ച് സാവിച്ചിലൂടെ സെർബിയ ആണ് ആദ്യം മുന്നിൽ എത്തിയത്, 88 മിനിറ്റിൽ നോർമാനിലൂടെ നോർവേ സമനില പിടിച്ചു. എന്നാൽ അധികസമയത്ത് 102 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി ഗോൾ ലക്ഷ്യം കണ്ട സാവിച്ച് സെർബിയക്ക് ജയം സമ്മാനിച്ചു. പ്ലേ ഓഫ് ഫൈനലിൽ ഇസ്രായേലിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മറികടന്ന സ്‌കോട്ട്ലന്റ് ആണ് സെർബിയയുടെ എതിരാളികൾ.

ഗോൾ രഹിതമായ മത്സരത്തിൽ ചരിത്രത്തിൽ ആദ്യമായി ഒരു പെനാൽട്ടി ഷൂട്ട് ഔട്ട് ജയിച്ച് ആണ് ആൻഡ്രൂ റോബർട്ട്സന്റെ നേതൃത്വതത്തിലുള്ള സ്‌കോട്ട്ലന്റ് പ്ലേ ഓഫ് ഫൈനലിലേക്ക് യോഗ്യത നേടിയത്. അതേസമയം റൊമാനിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഐസ്ലാന്റും പ്ലേ ഓഫ് ഫൈനലിലേക്ക് മുന്നേറി. 16, 34 മിനിറ്റുകളിൽ ഗിൽഫി സിഗൂർഡ്സൻ നേടിയ ഇരട്ടഗോളുകൾ ആണ് ഐസ്ലാന്റിനു ജയം സമ്മാനിച്ചത്. പ്ലേ ഓഫ് ഫൈനലിൽ ബൾഗേറിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്തു വരുന്ന ഹംഗറിയാണ് ഐസ്ലാന്റിന്റെ എതിരാളികൾ.

1-1 നു സമനിലയിൽ അവസാനിച്ച മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയെ പെനാൽട്ടിയിൽ മറികടന്ന വടക്കൻ ഐയർലന്റും ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരത്തിൽ റിപ്പബ്ലിക് ഓഫ് ഐയർലന്റിനെ പെനാൽട്ടിയിൽ വീഴ്‌ത്തിയ സ്ലൊവ്യാക്കയും തമ്മിൽ ആണ് മറ്റൊരു പ്ലേ ഓഫ് ഫൈനൽ. ബെലാറൂസിനെ ഒരു ഗോളിന് വീഴ്‌ത്തിയ ജോർജിയയും കൊസോവക്ക് മേൽ ഒന്നിനെതിരെ രണ്ടു ഗോളിന് ജയം കണ്ട വടക്കൻ മസഡോണിയയും തമ്മിൽ ആണ് അവസാന പ്ലേ ഓഫ് ഫൈനൽ.

മെസ്സിയുടെ ഗോളിൽ അർജന്റീന, ചിലിയെ വീഴ്‌ത്തി ഉറുഗ്വേ

ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഏക പെനാൽട്ടി ഗോളിൽ ഇക്വഡോറിനെ വീഴ്‌ത്തി അർജന്റീന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 13 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടാണ് മെസ്സി അർജന്റീനക്ക് ജയം സമ്മാനിച്ചത്. പന്ത് കയ്യടക്കം വക്കുന്നതിലും ഗോൾ ശ്രമങ്ങളിലും ആധിപത്യം നേടിയെങ്കിലും അർജന്റീനക്ക് കൂടുതൽ ഗോളുകൾ കണ്ടത്താൻ ആയില്ല. അതേസമയം കരുത്തരുടെ പോരാട്ടത്തിൽ ചിലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഉറുഗ്വേ ജയം കണ്ടത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 39 മത്തെ മിനിറ്റിൽ ലൂയിസ് സുവാരസിലൂടെ ഉറുഗ്വേ ആണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. തുടർന്ന് രണ്ടാം പകുതിയിൽ 54 മത്തെ മിനിറ്റിൽ അലക്സിസ് സാഞ്ചസിലൂടെ ചിലി സമനില ഗോൾ കണ്ടത്തി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ ഇഞ്ച്വറി സമയത്ത് പകരക്കാരൻ ആയി ഇറങ്ങിയ മാക്സിമിലാനോ ഗോമസ് ആണ് ഉറുഗ്വേക്ക് വിജയഗോൾ സമ്മാനിച്ചത്. അതേസമയം പരാഗ്വയെ പെറു മത്സരം 2-2 നു സമനിലയിൽ അവസാനിച്ചു. ആന്ദ്ര കരില്ല 52, 85 മിനിറ്റുകളിൽ പെറുവിനു ആയി വല കുലുക്കിയപ്പോൾ 66, 81 മിനിറ്റുകളിൽ അലഹാഡ്രോ റൊമേരോ ആണ് പരാഗ്വയെക്ക് ആയി സമനില ഗോളുകൾ കണ്ടത്തിയത്.

സ്പെയിൻ പോർച്ചുഗൽ പോരാട്ടം സമനിലയിൽ

ഇന്റർ നാഷണൽ ബ്രേക്കിൽ ഏവരും പ്രതീക്ഷിച്ച് ഇരുന്ന വമ്പൻ പോരാട്ടമായിരുന്നു പോർച്ചുഗലും സ്പെയിനും തമ്മിൽ ഉള്ള മത്സരം. പക്ഷെ കാത്തിരിപ്പ് നിരാശ മാത്രമാണ് നൽകിയത്. ഇന്നലെ നടന്ന സൗഹൃദ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ രണ്ട് ടീമുകൾക്കും ഇന്ന് ആയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒക്കെ 73 മിനുട്ടുകളോളം കളിച്ചു എങ്കിലും ഗോൾ നേടാൻ ആയില്ല.

മത്സരത്തിൽ മെച്ചപ്പെട്ട് നിന്നത് സ്പെയിൻ ആയിരുന്നു. അഞ്ചോളം ഷോട്ടുകൾ ടാർഗറ്റിലേക്ക് തൊടുക്കാൻ അവർക്കായി. മറുവശത്ത് പോർച്ചുഗലിന് ആകെ ഒരു ഷോട്ട് മാത്രമേ എടുക്കാൻ ആയുള്ളൂ. ബ്രൂണൊ ഫെർണാണ്ടസ് സ്പെയിനിനെതിരെ ബെഞ്ചിൽ ഉണ്ടായിരുന്നു എങ്കിലും ഇറങ്ങിയില്ല. സ്പെയിനിന്റെ ഗോൾ വല കാത്തത് ചെൽസിയുടെ ഗോൾ കീപ്പർ ആയിരുന്ന കെപ ആയിരുന്നു. അഡാമെ ട്രയോരെ, അൻസു ഫതി എന്നിവർ ഒക്കെ ഇന്ന് സ്പെയിനിനായി കളത്തിൽ ഇറങ്ങി.

മെൻഡിയെയും കാന്റെയെയും ഉൾപ്പെടുത്തി യൂറോ യോഗ്യതക്കുള്ള ഫ്രാൻസ് ടീം

മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിയെയും ചെൽസി താരം എൻഗോളോ കാന്റെയും ഉൾപ്പെടുത്തി യൂറോ കപ്പ് യോഗ്യതക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്‌സ്. മൊൾഡോവക്കും അൽബേനിയക്കെതിരെയുമാണ് ഫ്രാൻസിന്റെ മത്സരങ്ങൾ. നവംബർ 14നും 17നുമാണ് മത്സരങ്ങൾ.

ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് ബെഞ്ചമിൻ മെൻഡി ഫ്രാൻസ് ടീമിൽ ഇടം പിടിക്കുന്നത്. വിട്ടുമാറാത്ത പരിക്കാണ് താരത്തെ ഫ്രാൻസ് ടീമിൽ നിന്ന് അകറ്റി നിർത്തിയത്. അവസാനമായി 2018 സെപ്റ്റംബറിലാണ് മെൻഡി ഫ്രാൻസ് ടീമിൽ കളിച്ചത്.

പരിക്ക് മൂലം ചെൽസിക്ക് വേണ്ടി കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന എൻഗോളോ കാന്റെയും ഫ്രാൻസ് ടീമിൽ ഇടം നേടിയിട്ടുണ്ട്.  ചെൽസിയുടെ അയാക്സിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ കാന്റെ ഉണ്ടായിരുന്നു. ഇതാണ് താരത്തെ ഫ്രാൻസ് ടീമിൽ ഉൾപെടുത്താൻ കാരണമെന്ന് പരിശീലകൻ പറഞ്ഞു. കാന്റെയെ കൂടാതെ ചെൽസി താരങ്ങളായ ഒലീവിയർ ജിറൂദും സൂമയും ടീമിൽ ഇടം നേടിയിട്ടുണ്ട്. അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന് ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല.

Goalkeepers: Alphonse Areola, Mike Maignan, Steve Mandanda

Defenders: Benjamin Pavard, Leo Dubois, Raphael Varane, Clement Lenglet, Benjamin Mendy, Kurt Zouma, Presnel Kimpembe, Lucas Digne

Midfielders: N’Golo Kante, Blaise Matuidi, Corentin Tolisso, Tanguy Ndombele, Moussa Sissoko

Forwards: Antoine Griezmann, Kylian Mbappe, Nabil Fekir, Kingsley Coman, Thomas Lemar, Olivier Giroud, Wissam Ben Yedder

 

ബ്രസീലിനെ സമനിലയിൽ തളച്ച് നൈജീരിയ

നെയ്മറിന്റെ പരിക്ക് നിറം കെടുത്തിയ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് നൈജീരിയ. 1-1നാണ് ബ്രസീലിനെ നൈജീരിയ സമനിലയിൽ തളച്ചത്. ഇതോടെ അവസാനം കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാവാത്തത് പരിശീലകൻ ടിറ്റെക്ക് പ്രതിസന്ധി സൃഷ്ട്ടിക്കും. കഴിഞ്ഞ ദിവസം സെനഗലിനെതിരെ നടന്ന സൗഹൃദ മത്സരത്തിലും ബ്രസീൽ സമനിലയിൽ കുടുങ്ങിയിരുന്നു.

മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ സൂപ്പർ താരം നെയ്മർ പരിക്കേറ്റ് പുറത്തുപോയത് ബ്രസീലിന് തിരിച്ചടിയായി. തുടർന്ന് മത്സരത്തിന്റെ ഗതിക്ക് വിപരീതമായി നൈജീരിയയാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. 35ആം മിനുറ്റിൽ ഗ്ലാസ്‌കോ റേഞ്ചേഴ്സ് താരം അറിബോയാണ് ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ ഗോൾ തിരിച്ചടിച്ച് സമനില പിടിച്ചു. മാർക്വിനോസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി തിരിച്ചു വന്നപ്പോൾ കസെമിറോ ഗോൾ നേടി ബ്രസീലിന് സമനില നേടി കൊടുക്കുകയായിരുന്നു.

രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷം ജർമനിക്കെതിരെ അർജന്റീനയുടെ വമ്പൻ തിരിച്ചുവരവ്

സൗഹൃദ മത്സരത്തിൽ ആദ്യ പകുതിൽ രണ്ട് ഗോളിന് പിന്നിൽ നിന്നതിന് ശേഷം രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച് ജർമനിക്കെതിരെ അർജന്റീനക്ക് സമനില. രണ്ടാം പകുതിയിൽ അർജന്റീന പരിശീലകൻ സ്കലോനി വരുത്തിയ മാറ്റങ്ങളാണ് അർജന്റീനയുടെ തിരിച്ചുവരവിന് വഴി ഒരുക്കിയത്. 2-2നാണ് ജർമനി – അർജന്റീന പോരാട്ടം അവസാനിച്ചത്.

ജർമൻ ആധിപത്യം കണ്ട ആദ്യ പകുതിയിൽ അർജന്റീന പലപ്പോഴും അടിപതറുന്നതാണ് കാണാൻ കഴിഞ്ഞത്. നിരന്തരമായി അർജന്റീന ഗോൾ മുഖം ആക്രമിച്ച ജർമനി ആദ്യ ഗ്നബറിയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. തുടർന്ന് അധികം വൈകാതെ ഹാവേർട്സ് ജർമനിയുടെ ലീഡ് ഇരട്ടിയാക്കി.

എന്നാൽ രണ്ടാം പകുതിയിൽ ഫോർമേഷനിൽ മാറ്റം വരുത്തി ശക്തമായി തിരിച്ചടിച്ച അർജന്റീന ആദ്യ അലറിയോയിലൂടെ ഒരു ഗോൾ തിരിച്ചടിക്കുകയായിരുന്നു. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ ഒക്കമ്പോസിന്റെ ഗോളിലൂടെ അർജന്റീന ജർമനിയെ സമനിലയിൽ തളക്കുകയായിരുന്നു.

പ്രമുഖരില്ലാതെ അർജന്റീനയുടെ ടീം പ്രഖ്യാപിച്ച് സ്കലോണി

പ്രമുഖ താരങ്ങൾ ഇല്ലാതെ ജർമനിക്കും ഇക്വഡോറിനുമെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന പരിശീലകൻ സ്കലോണി. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മികച്ച ഫോമിലുള്ള സെർജിയോ അഗ്വേറൊയും പി.എസ്.ജിക്ക് വേണ്ടി മികച്ച ഫോമിലുള്ള ഡി മരിയയും അർജന്റീന ടീമിൽ ഇടം നേടിയിട്ടില്ല. കൂടാതെ മൂന്ന് മസാത്തെ വിലക്ക് നേരിടുന്ന സൂപ്പർ താരം ലിയോണൽ മെസ്സിയും ടീമിൽ ഇടം പിടിച്ചിട്ടില്ല.

കോപ്പ ലിബെർട്ടഡോർസ് മത്സരം നടക്കുന്നത്കൊണ്ട് ബൊക്കാ ജൂനിയർസ് താരങ്ങളെയും റിവർ പ്ലേറ്റ് താരങ്ങളെയും അർജന്റീന ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒക്ടോബർ 9ന് ജർമനിക്കെതിരെയും ഒക്ടോബർ 13ന് ഇക്വഡോറിനെതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ. ആഴ്‌സണൽ താരം എമിലാനോ മാർട്ടീനസും ടോട്ടൻഹാം താരങ്ങളായ എറിക് ലാമേലയും പരിക്ക് മാറി ജുവാൻ ഫോയതും ടീമിൽ ഇടം നേടിയിട്ടുണ്ട്. അത്ലറ്റികോ മാഡ്രിഡ് താരം ഏഞ്ചൽ കൊറിയയും ടീമിൽ ഇടം നേടിയിട്ടുണ്ട്.

Goalkeepers:
Agustin Marchesin (FC Porto)
Juan Musso (Udinese)
Emiliano Martinez (Arsenal)

Defenders:
Juan Foyth (Tottenham Hotspur)
Renzo Saravia (FC Porto)
Nicolas Otamendi (Manchester City)
German Pezzella (Fiorentina)
Marcos Rojo (Manchester United)
Walter Kannemann (Gremio)
Nicolas Tagliafico (Ajax)
Leonardo Balerdi (Borussia Dortmund)

Midfielders:
Guido Rodriguez (Club America)
Matias Zaracho (Racing Club)
Leandro Paredes (Paris Saint-Germain)
Nicolas Dominguez (Velez Sarsfield)
Rodrigo De Paul (Udinese)
Marcos Acuna (Sporting Lisbon)
Roberto Pereyra (Watford)
Angel Correa (Atletico Madrid)
Lucas Ocampos (Sevilla)
Erik Lamela (Tottenham Hotspur)

Forwards:
Matias Vargas (Espanyol)
Nicolas Gonzalez (Stuttgart)
Lucas Alario (Bayer Leverkusen)
Lautaro Martinez (Inter)
Paulo Dybala (Juventus)

മെസ്സിയില്ലാത്ത അർജന്റീനയെ സമനിലയിൽ തളച്ച് ചിലി

കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനൽന മത്സരത്തിന് ശേഷം അർജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. സൗഹൃദ മത്സരമായിരുന്നെങ്കിലും ഇരു ടീമുകളും കനത്ത ടാക്ലിങ്ങുകളുമായി കളം നിറഞ്ഞു കളിച്ചപ്പോൾ റഫറിക്ക് തുടക്കം മുതൽ തന്നെ മഞ്ഞ കാർഡ് എടുക്കേണ്ടി വന്നു. മത്സരത്തിൽ മൊത്തം 10 മഞ്ഞ കാർഡുകളാണ് റഫറി പുറത്തെടുത്തത്. ചിലി കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഇന്റർമിലാനിൽ എത്തിയ സാഞ്ചസിനെ മുൻനിർത്തിയാണ് മത്സരം തുടങ്ങിയത്.

മെസ്സി, അഗ്വേറൊ, ഡി മരിയ എന്നീ പ്രമുഖർ ഇല്ലാതെയാണ് അർജന്റീന മത്സരത്തിന് ഇറങ്ങിയത്. കോപ്പ അമേരിക്കയിലെ ബ്രസീലിനെതിരായ മത്സരത്തിന് ശേഷം കോപ്പ അമേരിക്കയെ വിമർശിച്ചതിന് ലഭിച്ച 3 മത്സരത്തിലെ വിലക്ക് മൂലം സൂപ്പർ താരം മെസ്സി ഇന്നത്തെ മത്സരത്തിന് ഉണ്ടായിരുന്നില്ല. ഇരു ടീമുകളും അവസാനം കളിച്ച കോപ്പ അമേരിക്ക ലൂസേഴ്‌സ് ഫൈനലിൽ അർജന്റീന താരം മെസ്സിക്കും ചിലി താരം ഗാരി മെഡലിനും ചുവപ്പ് കാർഡും ലഭിച്ചിരുന്നു.

ഇവർക്ക് പകരം പാളോ ഡിബാലയെയും ലൗവ്റ്റാറോ മാർട്ടിനസിനെയും മുൻ നിർത്തി ആക്രമണം നടത്തിയ അർജന്റീന അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ക്ലോഡിയോ ബ്രാവോയെ മറികടന്ന് ഗോൾ നേടാൻ അവർക്കായില്ല. അർജന്റീന പ്രതിരോധ താരം ലൂക്കാസ് മാർട്ടിനസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി തെറിച്ചതും അർജന്റീനക്ക് തിരിച്ചടിയായി.

ഹസാർഡ് സഹോദരന്മാർ ബെൽജിയൻ ടീമിൽ നിന്ന് പുറത്ത്

സാൻ മാറിനോക്കെതിരെയും സ്കോട്ലൻഡിനെതിരെയുമുള്ള ബെൽജിയത്തിന്റെ യൂറോ യോഗ്യത മത്സരങ്ങളിൽ നിന്ന് ഹസാർഡ് സഹോദരന്മാർ പുറത്ത്. പരിക്കാണ് ഇരു താരങ്ങൾക്കും തിരിച്ചടിയായത്. ചെൽസിയിൽ നിന്ന് റെക്കോർഡ് തുകക്ക് റയൽ മാഡ്രിഡിൽ എത്തിയ ഏദൻ ഹസാർഡിന് റയൽ മാഡ്രിഡിന് വേണ്ടി ഇതുവരെ ഔദ്യോഗിക മത്സരത്തിന് ഇറങ്ങാൻ പറ്റിയിരുന്നില്ല.

പരിക്കിന്റെ പിടിയിലാണെങ്കിലും താരത്തിനെ നേരത്തെ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനസ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ താരത്തിനെ ടീമിൽ റിസ്ക് എടുത്ത് ടീമിൽ കളിപ്പിക്കില്ലെന്ന് മാർട്ടിനസ് നേരത്തെ വ്യക്തമാക്കിയിരുന്നു.  നേരത്തെ റയൽ മാഡ്രിഡ് പരിശീലകൻ സിദാനും ഏദൻ ഹസാർഡ് ബെൽജിയത്തിന് വേണ്ടി കളിക്കില്ലെന്ന് പറഞ്ഞിരുന്നു. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡോർട്മുണ്ടിൽ എത്തിയ ത്രോഗൻ ഹസാർഡിന് കോളിനെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. അന്ന് താരം മത്സരം പൂർത്തിയാക്കിയിരുന്നില്ല. ഇതോടെ താരം ആഴ്ചകളോളം പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

Exit mobile version