പുതിയ പരിശീലകന്റെ കീഴിൽ ഓസ്ട്രേലിയയ്ക്ക് പരാജയത്തോടെ തുടക്കം

പുതിയ പരിശീലകൻ വാൻ മാർവികിന്റെ കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് നാണം കെട്ട പരാജയം. നോർവയെ നേരിട്ട ഓസ്ട്രേലിയ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഇന്ന് പരാജയം രുചിച്ചത്. ലോകകപ്പിൽ മുന്നേറാൻ വേണ്ടി ഓസ്ട്രേലിയയുടെ ചുമതല ഏറ്റെടുത്ത മാവികിന്റെ ആദ്യത്തെ മത്സരമായിരുന്നു ഇത്.

എൽ എ ഗാലക്സി താരം കമാറയുടെ ഹാട്രിക്കാണ് നോർവയ്ക്ക് ഇത്ര വലിയ വിജയം നൽകിയത്. ടോരെ റിഗുൻസനാണ് നോർവെയുടെ നാലാം ഗോൾ നേടിയത്. ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ കഴിയാത്ത ടീമാണ് നോർവെ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറഷ്യയക്കെതിരെ ബ്രസീലിന് ഗംഭീര വിജയം
Next articleമെസ്സി ഇറങ്ങേണ്ടി വന്നില്ല ഇറ്റലി വീഴാൻ