ലോകകപ്പിനില്ല, എങ്കിലും തലയുഴർത്തി റോബൻ ഓറഞ്ച് പടയോടു വിട പറഞ്ഞു

- Advertisement -

ലോകകപ്പ് യോഗ്യത എന്ന ലക്ഷ്യം നേടാൻ കഴിയാത്തോടെ ഓറഞ്ച് പടയുടെ നായകൻ റോബൻ ബൂട്ടഴിക്കാൻ തീരുമാനിച്ചു. ഹോളണ്ട് ഫുട്ബോളിന്റെ ഒരുയുഗത്തിന് തന്നെ അവസാനമാവുകയാണ് റോബന്റെ വിരമിക്കലോടെ. ഇന്നലെ നടന്ന സ്വീഡനെതിരായ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം കാഴ്ചവെച്ച് തല ഉയർത്തി തന്നെയാണ് റോബൻ വിടവാങ്ങുന്നത്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച ഹോളണ്ടിന്റെ രണ്ടു ഗോളും റോബന്റെ ബൂട്ടിൽ നിന്നു തന്നെയായിരുന്നു പിറന്നത്. സ്വീഡനൊപ്പം പോയന്റ് തുല്യമാണെങ്കിലും ഗോൾ ശരാശരി മെച്ചമല്ലാത്തത് ഹോളണ്ടിന് വിനയാവുക ആയിരുന്നു. ഹോളണ്ടിനു വേണ്ടി കഴിഞ്ഞ ലോകകപ്പിൽ അടക്കൻ റോബൻ നടത്തിയ പ്രകടനങ്ങൾ ആരാധക ഹൃദയങ്ങൾ കീഴടൽകിയിരുന്നു.

ഹോളണ്ടിനായി 96 മത്സരങ്ങൾ കളിച്ച റോബൻ 37 ഗോളുകൾ നേടിയിട്ടുണ്ട്. 29 അസിസ്റ്റും ഓറഞ്ച് ജേഴ്സിയിൽ റോബന്റേതായുണ്ട്. ക്ലബിനു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുക ആണെന്നും രാജ്യാന്തര ടീമിന്റെ ഉത്തരവാദിത്വം യുവതാരങ്ങൾക്ക് താൻ കൈമാറുക ആണെന്നും റോബൻ വിരമിക്കൽ അറിയിച്ചു കൊണ്ട് പറഞ്ഞു. ഹോളണ്ടിന്റെ എക്കാലത്തേയും മികച്ച ത്രയങ്ങളെന്നു വിളിക്കുന്ന റോബൻ, വാൻ പേഴ്സി, സ്നൈഡ്ജർ ത്രയത്തിന് ഇതോടെ അന്ത്യമായി.

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement