
ലോകകപ്പിന് ഒരുങ്ങുന്ന മൊറോക്കോ അവരുടെ മികച്ച ഫോം തുടരുന്നു. ഇന്ന് നടന്ന സൗഹൃദ മത്സരത്തിൽ സ്ലോവാക്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മൊറോക്കോ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് മൊറോക്കോ വിജയിച്ചത്. കളിയിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും ഒരു ഗോൾ കണ്ടെത്താൻ തുടക്കത്തിൽ മൊറോക്കോയ്ക്ക് ആയില്ല.
രണ്ടാം പകുതിയിൽ എൽ കാബി എത്തിയപ്പോഴാണ് മൊറോക്കോയുടെ ഗോൾ മുഖത്തുള്ള പ്രതിസന്ധി തീർന്നത്. 59ആം മിനുട്ടിൽ സ്ലോവാക്യ ഒരു ഗോളിന് മുന്നിൽ എത്തിയ ഉടനെ തന്നെ എൽ കാബിയെ മാനേജർ കളത്തിൽ എത്തിച്ചു. മൂന്ന് മിനുട്ടുകൾക്കകം തന്റെ സാന്നിദ്ധ്യം കളത്തിൽ അറിയിച്ച എൽ കാബി ഗോളിലൂടെ മൊറോക്കോയെ 1-1 എന്ന സ്കോറിലെത്തിച്ചു. 9 മത്സരങ്ങൾക്കിടെ രാജ്യത്തിനായി എൽ കാബി നേടുന്ന 11ആം ഗോളായിരുന്നു ഇത്.
74ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഒരു ഹാഫ് വോളിയിലൂടെ ബെൽഹാന്ദ മൊറോക്കോയുടെ വിജയം ഉറപിച്ചു. ഒരു വർഷം മുമ്പാണ് മൊറോക്കോ അവസാനമായി ഒരു മത്സരം പരാജയപ്പെട്ടത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial