മെക്സിക്കോ വെയിൽസ് മത്സരം സമനിലയിൽ

ലോകകപ്പിനായി ഒരുങ്ങുന്ന മെക്സിക്കോ വെയിൽസുമായി ഏറ്റുമുട്ടിയ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. കാലിഫോർണിയ റോസ്ബൗൾ സ്റ്റേഡിയത്തിൽ 80000ൽ അധികം കാണികളെ സാക്ഷിയാക്കിയാണ് മത്സരം നടന്നത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഉജ്ജ്വല പ്രകടം കാഴ്ചവെച്ച ബെയിൽ ഇല്ലാതെ ആയിരുന്നു ഗിഗ്സ് പരിശീലിപ്പിക്കുന്ന വെയിൽസ് ഇറങ്ങിയത്. ലോകകപ്പിന് ഇറങ്ങിയേക്കാവുന്ന മുഴുവൻ താരങ്ങളുമായാണ് മെക്സിക്കോ ഇറങ്ങിയത്.

പന്ത് കൈവശം വെച്ചത് വെയിൽസ് ആണെങ്കിലു മത്സരത്തിലെ മികച്ച അവസരങ്ങളൊക്കെ മെക്സിക്കോയ്ക്കായിരുന്നു ലഭിച്ചത്. തന്റെ ടീമിന്റെ പ്രകടനത്തിൽ സന്തോഷവനാണെന്ന് വെയിൽസ് പരിശീലകൻ റയാൻ ഗിഗ്സ് മത്സരശേഷം പറഞ്ഞു. ജൂൺ 3ന് സ്കോട്ലാന്റിനെതിരെയാണ് മെക്സിക്കോയുടെ അടുത്ത സൗഹൃദ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleജോണ്‍ ഹേസ്റ്റിംഗ് ഇനി സിക്സേര്‍സില്‍, മെല്‍ബേണ്‍ സ്റ്റാര്‍സിനോട് വിട
Next articleസിയറ്റ് അവാര്‍ഡ്സ്: വിരാട് കോഹ്‍ലി അന്താരാഷ്ട്ര ക്രിക്കറ്റര്‍