269 ദിവസങ്ങള്‍ക്ക് ശേഷം കണക്ക് തീര്‍ത്ത് മെസ്സി

ഒടുവില്‍ അര്‍ജന്റീന ചിലിയെ മറികടന്നു. അതും മെസ്സിയുടെ പെനാള്‍ട്ടി ഗോളിലൂടെ. കൃത്യം 269 ദിവസങ്ങള്‍ക്ക് മുമ്പ് ഇതിനു സമാനമായ ഒരു അവസരത്തില്‍ താന്‍ നഷ്ടപ്പെടുത്തിയ ഒരു അവസരത്തിനു കണക്ക് തീര്‍ത്ത് ഫുട്ബോളിന്റെ മെസ്സിഹ അര്‍ജന്റീനിയന്‍ ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചു. 16ാം മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയയെ പെനാള്‍ട്ടി ബോക്സില്‍ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനാള്‍ട്ടിയാണ് മെസ്സി വലയിലാക്കിയത്. മത്സരത്തില്‍ പിറന്ന ഏക ഗോളും അത് തന്നെയാണ്. ജയത്തോടു കൂടി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് അര്‍ജന്റീന എത്തിയിട്ടുണ്ട്. 22 പോയിന്റുകളാണ് അര്‍ജന്റീനയ്ക്കുള്ളത്.

ലാറ്റിനമേരിക്കന്‍ യോഗ്യത പോയിന്റ് നില

മാര്‍ച്ച് 29 ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30യ്ക്ക് ബൊളീവിയയുമായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.