മാക്കാർത്തി അയർലാന്റ് പരിശീലകൻ, റോബി കീൻ അസിസ്റ്റന്റ്

- Advertisement -

റിപ്പബ്ലിക്ക് ഓഫ് അയർലാന്റ് പരിശീലകനായി മിക് മക്കാർത്തി ചുമതലയേറ്റു. 59 വയസുകാരനായ മക്കാർത്തി 2 വർഷത്തെ കരാറിലാണ് ചുമതല ഏറ്റെടുക്കുന്നത്. നേരത്തെ കളിക്കാരനായിരിക്കെ അയർലാന്റ് ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു മക്കാർത്തി.

മക്കാർത്തിയുടെ വിശ്വസ്തനായ ടെറി കോണറിന് പുറമെ രാജ്യത്തിൻറെ റെക്കോർഡ് ഗോൾ സ്‌കോറർ റോബി കീനും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി ചുമതലയേൽക്കും. ഐ എസ് എൽ ക്ലബ്ബ് എ ട്ടി കെ യുടെ കളിക്കാരനായിരുന്നു കീൻ. 2020 ലെ യൂറോകപ്പിന് ടീമിനെ യോഗ്യത നേടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മക്കാർത്തി വ്യക്തമാക്കി. നേരത്തെ 1996 മുതൽ 2002 വരെ അയർലാന്റ് പരിശീലകനായിരുന്ന മക്കാർത്തിക്ക് ഇത് രണ്ടാമൂഴമാണ്.

Advertisement