അർജന്റീന ജേഴ്‌സിയിൽ റെക്കോർഡിട്ട് മഷ്കരാനോ

അർജന്റീന ദേശിയ ടീമിന്റെ ജേഴ്സിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കോർഡ് ഇനി ഹാവിയർ മഷ്കരാനോക്ക് സ്വന്തം. ഹെയ്തിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇറങ്ങിയ മഷ്കരാനോ അർജന്റീന ജേഴ്‌സിയിൽ തന്റെ 143മത്തെ മത്സരം പൂർത്തിയാക്കിയിരുന്നു. ഹെയ്തികെതിരായ മത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിഴ അർജന്റീന ജേഴ്സിയിൽ 143 എന്നൊഴുതിയ പെയിന്റിംഗ് മഷ്കരാനോക്ക് സമ്മാനിക്കുകയും ചെയ്തു.

142 മത്സരങ്ങൾ പൂർത്തിയാക്കിയ സനേറ്റിയുടെ റെക്കോർഡാണ് മഷ്കരാനോ മറികടന്നത്. അർജന്റീന ജേഴ്സിയിൽ സനേറ്റി 145 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അതിൽ 3 മത്സരങ്ങൾ ഓദ്യോഗികമല്ല എന്ന് ഫിഫ തീരുമാനിച്ചിരുന്നു. ഇതോടെയാണ് അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച എന്ന റെക്കോർഡ് മഷ്കരാനോയെ തേടിയെത്തിയത്.

2003 ജൂലൈ 16ന് ഉറുഗ്വക്കെതിരെയായിരുന്നു മഷ്കരാനോയുടെ അർജന്റീന അരങ്ങേറ്റം. റഷ്യയിൽ നടക്കുന്ന ലോകകപ്പ് താരത്തിന്റെ നാലാമത്തെ ലോകകപ്പ് ആയിരിക്കും. 143 മത്സരങ്ങൾ അർജന്റീനക്ക് വേണ്ടി കളിച്ചെങ്കിലും വെറും 3 ഗോൾ മാത്രമാണ് ദേശീയ ടീമിന് വേണ്ടി മഷ്കരാനോ നേടിയത്. അർജന്റീനയുടെ കൂടെ 2004ലെയും 2008ലെയും ഒളിമ്പിക്സുകളിൽ മഷ്കരാനോ സ്വർണം മെഡൽ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഹോട്ട്സ്റ്റാറില്‍ ഐപിഎല്‍ കണ്ടത് 202 മില്യണ്‍ ആളുകള്‍
Next articleഅണ്ടർ 16 ഏഷ്യാ കപ്പ്; ഇന്ത്യ പാകിസ്ഥാനൊപ്പം ഗ്രൂപ്പ് ബിയിൽ