റോബർട്ടോ മാർടീനസ് ബെൽജിയം കരാർ പുതുക്കി

- Advertisement -

ബെൽജിയം ദേശീയ ടീം പരിശീലകൻ റോബർട്ടോ മാർടീനസ് പുതിയ കരാർ ഒപ്പുവച്ചു. പുതിയ കരാർ പ്രകാരം 2020 വരെ അദ്ദേഹം ബെൽജിയം പരിശീലകനായി തുടരും. മുൻ കരാർ പ്രകാരം ഈ ലോകകപ്പോടെ അദ്ദേഹത്തിന്റെ കരാർ അവസാനികുമായിരുന്നു.

2016 ലെ യൂറോ കപ്പിലെ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് സ്പാനിഷ് പൗരനായ മാർടീനസ് ബെൽജിയത്തിന്റെ പരിശീലകനാവുന്നത്. മികച്ച പ്രകടനവുമായി റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ച മാർടീനസിന് ഇനിയുള്ള ലക്ഷ്യം ലോകകപ്പിലെ മികച്ച പ്രകടനമാവും. ഹസാർഡും ഡു ബ്രെയ്നയും ലുകാകുവും അടക്കമുള്ള ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളുള്ള ടീമിനെ ലോകകപ്പിൽ ഉന്നതിയിൽ എത്തിക്കുക എന്നത് അദ്ദേഹത്തിന് വെല്ലുവിളിയാവും.

മുൻപ് എവർട്ടൻ, സ്വാൻസി, വിഗാൻ ടീമുകളെയും മർട്ടിനെസ് പരിശീലിപിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement