നീണ്ട കാത്തിരിപ്പിന് ശേഷം ഫ്രാൻസിനായി കളിക്കാനുള്ള അവസരം മർഷ്യലിന് നഷ്ടമായി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യലിന്റെ ഫ്രാൻസ് സ്ക്വാഡിലേക്കുള്ള തിരിച്ചുവരവ് വൈകും. പരിക്കേറ്റ മാർഷ്യൽ ഇത്തവണ ഫ്രാൻസിനായി കളിക്കില്ല. മാർഷ്യൽ മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയും പരിക്ക് കാരണം ഫ്രാൻസ് സ്ക്വാഡിൽ നിന്ന് പുറത്തായി. ഇരുവരും ഇന്ന് ഫ്രാൻസ് സ്ക്വാഡിനൊപ്പം ചേർന്നു എങ്കിലും പരിക്ക് കാരണം ഇരുവരെയും തിരിച്ചയക്കുക ആയിരുന്നു.

പോഗ്ബ മാഞ്ചസ്റ്റർ ഡെർബിയിലും പരിക്ക് കാരണം കളിച്ചിരുന്നില്ല. മാർഷ്യൽ ആകട്ടെ ഡെർബിയിൽ കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. മികച്ച ഫോമിലുള്ള മാർഷ്യൽ അർഹിച്ച അവസരമായിരുന്നു ഇത്. കഴിഞ്ഞ മാർച്ചിനു ശേഷം ഇതുവരെ ഫ്രാൻസിനായി മാർഷ്യൽ കളിച്ചിരുന്നില്ല. മാർഷ്യലിനും പോഗ്ബയ്ക്കും പകരക്കാരായി ലകാസെറ്റെയും മോസ സിസോകോയും ടീമിൽ എത്തി.

Advertisement