മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി മറഡോണ

അർജന്റീന താരം മെസ്സിക്കെതിരെ രൂക്ഷ വിമർശനവുമായി ഫുട്ബോൾ ഇതിഹാസം മറഡോണ. മെസ്സി ഫുട്ബോൾ ഗ്രൗണ്ടിൽ ഒരു ലീഡർ അല്ലെന്നും അത് കൊണ്ട് തന്നെ താരത്തെ ഫുട്ബോൾ ദൈവം എന്ന് വിളിക്കാൻ പറ്റില്ലെന്നും മുൻ അർജന്റീന പരിശീനലകൻകൂടിയായ മറഡോണ പറഞ്ഞു.

ബാഴ്‌സലോണയിൽ മെസ്സി ഒരു കളിക്കാരനും അർജന്റീനയിൽ മെസ്സി വേറെ ഒരു താരവുമാണ് എന്നാണ് മറഡോണ പറഞ്ഞത്. മെസ്സി മികച്ച കളിക്കാരനാണ്, പക്ഷെ ഒരിക്കലും ഒരു മികച്ച ലീഡർ അല്ല എന്നും മറഡോണ പറഞ്ഞു. മത്സരത്തിന് മുൻപ് മെസ്സി 20 തവണയെങ്കിലും ടോയ്‌ലെറ്റിൽ പോവാറുണ്ടെന്നും മറഡോണ പറഞ്ഞു.

ബാഴ്‌സലോണയിൽ ഇപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്ന മെസ്സി അർജന്റീന ജേഴ്സിയിൽ ആ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. അർജന്റീനക്കൊപ്പം നാല് ഫൈനലിൽ മെസ്സി തോൽക്കുകയും ചെയ്തിരുന്നു. മെസ്സിയില്ലാതെ കഴിഞ്ഞ ദിവസം അർജന്റീന ഇറാഖിനെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

 

Previous articleഐലീഗ്: സ്വപ്‌നകുതിപ്പിനൊരുങ്ങി ഗോകുലം
Next articleവിന്‍ഡീസിനു തകര്‍ച്ച, സംഹാര താണ്ഡവമാടി ഉമേഷ് യാദവ്